കോഴിക്കോട്: പത്ര പ്രവര്‍ത്തകനും ഗ്രന്ഥകാരനും ഗ്രന്ഥശാല പ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകനുമായിരുന്ന ഐവി ദാസ് സാംസ്കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയ നാലാമത് ഐവിദാസ് പുരസ്കാരം,ദേശാഭിമാനി മുന്‍ എഡിറ്ററും, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുമായ പിഎം മനോജിനും, മുന്‍ എംഎല്‍എയും നാടക രചയിതാവും നാടക സിനിമാ പ്രവര്‍ത്തകനുമായ പുരുഷന് കടലുണ്ടിക്കും ഡിസംബര്‍ ആദ്യവാരം കോഴിക്കോട് വച്ച് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് ജൂറി ചെയര്മാന് ബാബു പറശേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പതിനായിരം രൂപയും മെമന്റോയും ഉള്‍പെടുന്നതാണ് പുരസ്കാരം. വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി കെ രമേഷ് ബാബു, അഡ്വ പി ജാനകി,വിഎം ശിവാനന്ദന് സംബന്ധിച്ചു.