ജമാഅത്തെ ഇസ്ലാമിക്ക് ആഗോള ഭീകര ബന്ധമെന്ന ആരോപണം മുഖ്യമന്ത്രി വ്യക്തമാക്കണം
കോഴിക്കോട്: ജമാഅത്തെ ഇസ്ലലാമിക്ക് ആഗോള ഭീകരബന്ധമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം അദ്ദേഹം തെളിയിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബ് റഹ്‌മാന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പക്കല്‍ എല്ലാ അന്വേഷണ ഏജന്‍സികളുമുണ്ട്. അന്വേഷിക്കാന്‍ തയാറാണെങ്കില്‍ ഏതന്വേഷണത്തെയും നേരിടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിമിനല്‍ രാഷ്ട്രീയത്തിന്റെയും ക്വട്ടേഷന്‍ രാഷ്ട്രീയത്തിന്റെയും ആളുകള്‍ സിപിഎം ആണ് എന്നദ്ദേഹം കുറ്റപ്പെടുത്തി.
ജമാഅത്തെ ഇസ്ലാമി ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പിന്തുണ നല്‍കാന്‍ തീരുമാനിച്ചിട്ടില്ല. രാഷ്ട്രീയ നിലപാട് നോക്കിയാണ് പിന്തുണ നല്‍കാന്‍ തീരുമാനിക്കുന്നത്. മുഖ്യമന്ത്രിയും കുടുംബവും അകപ്പെട്ട കെണിയില്‍നിന്ന് രക്ഷനേടാനാണ് സംഘപരിവാര്‍ ശക്തികളുമായി മുഖ്യമന്ത്രി രഹസ്യബന്ധം തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ടികെ ഫാറൂഖ്, സെക്ര. ശിഹാബ് പൂക്കോട്ടൂര്‍ എന്നിവരും പങ്കെടുത്തു.