ജില്ലയില്‍ ഹോം സ്‌റ്റേകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും; കേരള ഹാറ്റ്‌സ്

ജില്ലയില്‍ ഹോം സ്‌റ്റേകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും; കേരള ഹാറ്റ്‌സ്

കോഴിക്കോട്: ജില്ലയില്‍ നിലവില്‍ 35 ഹോസ്റ്റലുകളാണ് ടൂറിസം വകുപ്പിന്റെ കീഴില്‍ നിന്നും ക്ലാസിഫിക്കേഷന്‍ നേടിയിട്ടുള്ളതെന്നും 2025നുള്ളില്‍ അത് 200 ക്ലാസിഫൈഡ് ഹോംസ്‌റ്റേകളായി വര്‍ദ്ധിപ്പിക്കുമെന്ന് കേരള ഹോംസ്‌റ്റേ ആന്റ് ടൂറിസം സൊസൈറ്റി (കേരള ഹാറ്റ്‌സ്) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏറെ ചരിത്ര പ്രാധാന്യമുള്ളതും, പ്രകൃതി ഭംഗി അനുഗ്രഹിച്ചതുമായ കോഴിക്കോട് ഹോംസ്‌റ്റേകളുടെ എണ്ണം കുറവാണ്. ലക്ഷ്വറി ടൂറിസത്തേക്കാള്‍ ടൂറിസ്റ്റുകള്‍ ഇഷ്ടപ്പെടുന്നത് വില്ലേജ് ടൂറിസമാണ്. അതിന് ഇണങ്ങിയ എല്ലാ ഭൗതിക സാഹചര്യങ്ങളും നമുക്കുണ്ട്. വലിയ മുതല്‍ മുടക്കില്ലാതെ ഏതൊരു കുടുംബത്തിനും ആരംഭിക്കാവുന്ന കുടുംബ ബിസിനസ്സാണ് ഹോംസ്‌റ്റേകള്‍. എട്ട് ഡോക്യുമെന്റ്‌സുകള്‍ ടൂറിസം വകുപ്പില്‍ സമര്‍പ്പിച്ച് അംഗീകാരം നേടിയാല്‍ തുടങ്ങാവുന്നതാണ് ഹോംസ്‌റ്റേകള്‍. ഇത് നമ്മുടെ ടൂറിസത്തിന് വലിയ കുതിപ്പുണ്ടാക്കും. നമ്മുടെ സംസ്‌ക്കാരം ഹോംസ്‌റ്റേകളിലൂടെ മറ്റുള്ളവരിലേക്ക് വിനിമയം ചെയ്യപ്പെടും. കോഴിക്കോടിന്റെ തനതായ ഭക്ഷണ രീതികളും, കലാ സാംസ്‌കാരിക പരിപാടികളും ഏറെ പ്രശസ്തമാണ്. സംസ്ഥാന ടൂറിസം വകുപ്പ് ഉത്തരവാദിത്ത ടൂറിസം മിഷന്‍, കേരള ഹാറ്റ്‌സും സംയുക്തമായി സംസ്ഥാനത്താകെ വിപുലമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് വരികയാണെന്ന് കേരള ഹാറ്റ്‌സ് ഡയറക്ടര്‍ എം.പി.ശിവദത്തന്‍ പറഞ്ഞു. കോവിഡിന് മുന്‍പ് സംസ്ഥാനത്ത് 300 ഹോംസ്‌റ്റേകളാണുണ്ടായിരുന്നത്. കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി നിലവില്‍ 965 ഹോംസ്‌റ്റേകള്‍ ആയിട്ടുണ്ട്. കേരള ഹാറ്റ്‌സില്‍ 1600 ഓളം അംഗങ്ങളുണ്ട്. ചെറുകിട സംരംഭകരാണ് സംഘടനയിലെ അംഗങ്ങള്‍. ഹോംസ്‌റ്റേ വിപുലീകരണ ക്യാമ്പയിന്‍ അടുത്തമാസം ബേപ്പൂരില്‍ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് റഫീഖ് കക്കാടംപൊയില്‍, ജില്ലാ സെക്രട്ടറി രാജന്‍ തേങ്ങാപറമ്പ് എന്നിവരും പങ്കെടുത്തു.

ജില്ലയില്‍ ഹോം സ്‌റ്റേകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും; കേരള ഹാറ്റ്‌സ്

Share

Leave a Reply

Your email address will not be published. Required fields are marked *