ജനാധിപത്യ രാജ്യത്തില്‍ ജനങ്ങള്‍ക്കാണ് അധികാരം എന്ന് ബിജെപിയെ ബോധ്യപ്പെടുത്തണം; പ്രിയങ്ക ഗാന്ധി

ജനാധിപത്യ രാജ്യത്തില്‍ ജനങ്ങള്‍ക്കാണ് അധികാരം എന്ന് ബിജെപിയെ ബോധ്യപ്പെടുത്തണം; പ്രിയങ്ക ഗാന്ധി

ഈങ്ങാപ്പുഴ: ജനാധിപത്യ രാജ്യത്തില്‍ ജനങ്ങള്‍ക്കാണ് അധികാരമെന്ന് ബിജെപിയെ ബോധ്യപ്പെടുത്തണമെന്ന് വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. ഈങ്ങാപ്പുഴയില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. ”കഴിഞ്ഞ 10 വര്‍ഷമായി ഭരണകൂടം രാജ്യത്തെ ജനങ്ങളെ ബഹുമാനിക്കുന്നില്ല. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് കേന്ദ്രം ഒരു സഹായവും നല്‍കാത്തത്. പ്രധാനമന്ത്രി നാലോ അഞ്ചോ ബിസിനസുകാരായ സുഹൃത്തുക്കള്‍ക്കു വേണ്ടിയാണു നയങ്ങള്‍ രൂപീകരിക്കുന്നത്. മണപ്പുരില്‍ നടക്കുന്നത് എന്താണെന്ന് നിങ്ങള്‍ക്കറിയാം. അധികാരത്തിനു വേണ്ടി ജനങ്ഹളെ വിഭജിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു.

വയനാടിന്റെ കാര്യത്തില്‍ രാഹുല്‍ ഗാന്ധി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. റബറിന്റെ താങ്ങുവില വര്‍ധിപ്പിച്ചില്ല. മനുഷ്യവന്യജീവി സംഘര്‍ഷം വലിയ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്. മെഡിക്കല്‍ കോളജ് എന്ന് ബോര്‍ഡ് മാത്രമാണുള്ളത്. പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.ലോകം മുഴുവനും എന്റെ സഹോദരനെതിരെ തിരിഞ്ഞപ്പോള്‍ വയനാട്ടിലെ ജനം മാത്രമാണു കൂടെ നിന്നത്. എല്ലാ പിന്തുണയും നല്‍കി.അദ്ദേഹം സത്യത്തിനു വേണ്ടി പോരാടുന്നുവെന്നു ലോകം തിരിച്ചറിയുന്നതിനു മുമ്പേ വയനാട്ടിലെ ജനം തിരിച്ചറിഞ്ഞു.

ബ്രിട്ടിഷുകാര്‍ക്കെതിരെ പോരാടിയ ചരിത്രമാണ് വയനാടിനുള്ളത്. നിങ്ങളുടെ പിന്തുണ ഇല്ലാതെ എനിക്ക് ഈ വേദിയില്‍ നില്‍ക്കാന്‍ സാധിക്കില്ല. സാഹോദര്യത്തോടെ ജീവിക്കണമെന്നാണ് ശ്രീ നാരായണ ഗുരു ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്. സത്യം, സ്‌നേഹം, തുല്യത, സമത്വം എന്നിവയിലൂടെയാണു രാജ്യം നിലനില്‍ക്കുന്നത്. വയനാട്ടുകാര്‍ ജീവിക്കുന്നതും ഈ മൂല്യം മുന്‍നിര്‍ത്തിയാണ്. വയനാട്ടുകാരുടെ സ്‌നേഹം പരിപാവനമായി കാണുന്നു. ഞാന്‍ ഒരിക്കലും വയനാട്ടുകാരെ നിരാശപ്പെടുത്തില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, എം.കെ.രാഘവന്‍ എംപി എന്നിവരും ഒപ്പമുണ്ടായിരുന്നു.

 

 

ജനാധിപത്യ രാജ്യത്തില്‍ ജനങ്ങള്‍ക്കാണ് അധികാരം
എന്ന് ബിജെപിയെ ബോധ്യപ്പെടുത്തണം; പ്രിയങ്ക ഗാന്ധി

Share

Leave a Reply

Your email address will not be published. Required fields are marked *