വോട്ടര്‍മാരെ നേരില്‍ കാണാന്‍ പ്രിയങ്ക വയനാട്ടില്‍

വോട്ടര്‍മാരെ നേരില്‍ കാണാന്‍ പ്രിയങ്ക വയനാട്ടില്‍

കല്‍പറ്റ:ഉപ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ നേരില്‍ക്കണ്ടു വോട്ടഭ്യര്‍ഥിക്കാനായി യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി വയനാട്ടില്‍. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒന്നുവീതം യോഗങ്ങളില്‍ പ്രിയങ്ക പങ്കെടുക്കും. ഇന്നു മീനങ്ങാടിയിലാണ് ആദ്യ പരിപാടി. നാളെയും പ്രിയങ്ക വയനാട്ടില്‍ ഉണ്ടാകും.

11.50 ഓടെയാണ് പ്രിയങ്കയുമായി ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്. പ്രവര്‍ത്തകരോടൊപ്പം പ്രിയങ്ക കാറില്‍ മീനങ്ങാടിയിലേക്ക് പോയി. 2.30ന് പനമരം, 4.30ന് പൊഴുതന എന്നിവിടങ്ങളില്‍ യോഗങ്ങള്‍ നടക്കും. നാളെ 9.30ന് ഈങ്ങാപ്പുഴ, 12.30ന് തെരട്ടമ്മല്‍, 3ന് മമ്പാട്, 4.30ന് ചുങ്കത്തറ എന്നിവിടങ്ങളിലാണു യോഗം. തുടര്‍ന്ന് ഡല്‍ഹിയിലേക്കു തിരിക്കുന്ന പ്രിയങ്ക ദീപാവലിക്കു ശേഷം വയനാട്ടില്‍ വീണ്ടുമെത്തും.

 

വോട്ടര്‍മാരെ നേരില്‍ കാണാന്‍ പ്രിയങ്ക വയനാട്ടില്‍

Share

Leave a Reply

Your email address will not be published. Required fields are marked *