കോഴിക്കോട്: 27-ാമത് എം.ഇ.എസ് സംസ്ഥാന സി ബി എസ് സി കലോത്സവം ഒക്ടോബര്‍ 30, നവംബര്‍ 1, 2 തിയതികളിലായി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എം.ഇ.എസ് സ്‌കൂള്‍ എഡ്യുക്കേഷന്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കലോത്സവം നവംബര്‍ 1ന് എം.ഇ.എസ് മെഡിക്കല്‍ കോളേജ് കാമ്പസ് സെന്‍ട്രല്‍ സ്‌കൂളിലെ മുഖ്യ വേദിയില്‍ സ്റ്റേറ്റ് പ്രസിഡണ്ട് ഡോ.പി.എ.ഫസല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്യും. എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂളിലെ (പാവങ്ങാട്) 16 വേദികളില്‍ ഒക്ടോബര്‍ 30ന് നടക്കുന്ന സ്‌റ്റേജ് ഇതര മത്സരങ്ങളുടെ ഉദ്ഘാടനം സാഹിത്യകാരി കെ.പി.സുധീര നിര്‍വ്വഹിക്കും. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 25ഓളം വേദികളിലായി കേരളത്തിലെ എം.ഇ.എസ് സി ബി എസ് സി സ്‌കൂളുകളിലെ 6000ത്തോളം വിദ്യാര്‍ത്ഥികളാണ് 140 ഇനങ്ങളിലായി 3 ദിവസം നീണ്ടു നില്‍ക്കുന്ന കലോത്സവത്തില്‍ മാറ്റുരക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് പി.കെ.അബ്ദുല്‍ ലത്തീഫ്, എം.ഇ.എസ് എഡ്യൂക്കേഷന്‍ ബോര്‍ഡ് സെക്രട്ടറി കെ.എം.ഡി.മുഹമ്മദ്, എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂള്‍ കാലിക്കറ്റ് ചെയര്‍മാന്‍ എം.പി.സി.നാസര്‍, ജന.കണ്‍വീനര്‍ ടി.പി.എം.സജല്‍ മുഹമ്മദ്, പ്രിന്‍സിപ്പല്‍ ഷജീന.വി, പി.ടി.എം.എ പ്രസിഡണ്ട് ആസിഫ് സലാം എന്നിവര്‍ പങ്കെടുത്തു.
എം.ഇ.എസ് സംസ്ഥാന സി ബി എസ് സി സ്‌കൂള്‍ കലോത്സവം ഒക്ടോബര്‍ 30, നവംബര്‍ 1, 2ന്