ഇസുസു മോട്ടോഴ്‌സ്ഇന്ത്യ കേരളത്തില്‍ സാന്നിധ്യം ശക്തമാക്കുന്നു

ഇസുസു മോട്ടോഴ്‌സ്ഇന്ത്യ കേരളത്തില്‍ സാന്നിധ്യം ശക്തമാക്കുന്നു

കോഴിക്കോട്: കേരളത്തിലെ ഉപഭോക്താക്കള്‍ക്കു ബ്രാന്‍ഡ് ടച്ച് പോയിന്റുകള്‍ മെച്ചപ്പെടുത്തുന്നതിനും നെറ്റ്‌വര്‍ക്കു ശക്തിപ്പെടുത്തുന്നതിനുമായി ഇസുസു മോട്ടോഴ്‌സ് ഇന്ത്യ കേരളത്തിലെ സാന്നിധ്യം ശക്തമാക്കുന്നു. കൊച്ചിയിലും കോഴിക്കോട്ടും പുതിയ നെറ്റ്‌വര്‍ക്ക് സെന്ററുകള്‍ തുറന്നുകൊണ്ട് പുതിയ വിപണന പദ്ധതിക്ക് കമ്പനി തുടക്കം കുറിച്ചു.
കോഴിക്കോട് മീഞ്ചന്ത വട്ടക്കിണറില്‍ ഇ വി എം ഗ്രൂപ്പും കൊച്ചിയില്‍ ഇടപ്പള്ളി എന്‍ എ ച്ച് 17 ല്‍ ലുലുമാളിന് എതിര്‍വശത്ത് മണികണ്ഠന്‍ മോട്ടോഴ്‌സും ഇതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇസുസു വാഹന ഷോറൂമുകള്‍ തുറന്നു. കോഴിക്കോട് ഷോറൂമിന്റെ ഉദ്ഘാടനം ഇസുസു മോട്ടോഴ്‌സ് ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ടോറു കിഷിമോട്ടോയും ഇ വി എം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജോണിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. വ്യക്തിഗത യൂട്ടിലിറ്റി വാഹനങ്ങളുടെ ശ്രേണിയില്‍ ജീവിത ശൈലിയും സാഹസികതയും പ്രോത്സാഹിപ്പിക്കുന്ന സമകാലീന ഘടകങ്ങളുടെ പുതിയ സൗകര്യങ്ങള്‍ പ്രകടമാണെന്നും രാജ്യത്തുടനീളം ബ്രാന്‍ഡിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുമാണ് കേരളത്തിലും പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതെന്നും ടോറു കിഷിമോട്ടോ പറഞ്ഞു.
ജപ്പാനിലെ ജനപ്രിയ ബ്രാന്റായ ഇസുസു മോട്ടോഴ്‌സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ഇസുസു മോട്ടോഴ്‌സ് ഇന്ത്യ 2012 ഓഗസ്റ്റ് മുതലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഉലപന്നങ്ങള്‍ നിര്‍മ്മിക്കുന്നത് ആന്ധ്രപ്രദേശിലെ 107 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ശ്രീ സിറ്റിയിലെ അത്യാധുനിക പ്ലാന്റിലാണ്. രാജ്യത്തെ ആദ്യ ലൈഫ് സ്‌റ്റൈല്‍, അഡ്വെഞ്ചര്‍ പിക്ക് അപ്പ് വാഹനമായ ഇസുസു ഡി – മാക്‌സ് വി – ക്രോസ്, ആള്‍റൗണ്ടര്‍ പിക്ക് ആപ്പ് ഹൈ – ലാന്‍ഡര്‍, വ്യക്തിഗത വാഹന വിഭാത്തില്‍ പ്രീമിയം 7 സീറ്റര്‍ എസ് യു വി എംയു – എക്‌സ്, വാണിജ്യ വിഭാഗത്തില്‍ ഡി – മാക്‌സ് പിക്ക് അപ്പുകള്‍ തുടങ്ങിയ നിരവധി വാഹനങ്ങള്‍ ഇസുസു ഉല്‍പന്ന നിരയിലുണ്ട്.

 

 

 

ഇസുസു മോട്ടോഴ്‌സ്ഇന്ത്യ
കേരളത്തില്‍ സാന്നിധ്യം
ശക്തമാക്കുന്നു

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *