ആരോഗ്യ രംഗത്ത് കോടികളുടെ വികസന പദ്ധതികള്‍ക്ക് നാളെ പ്രധാനമന്ത്രി തുടക്കം കുറിക്കും

ആരോഗ്യ രംഗത്ത് കോടികളുടെ വികസന പദ്ധതികള്‍ക്ക് നാളെ പ്രധാനമന്ത്രി തുടക്കം കുറിക്കും

ന്യൂഡല്‍ഹി: ആരോഗ്യ രംഗത്ത് 12,850 കോടി രൂപയുടെ വികസന പദ്ധതികള്‍ നാളെ പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യും. 70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്‍മാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ഉള്‍പ്പെടെയുള്ള പദ്ധതിയാണിത്.

ആയുര്‍വേദ ദിനമായി ആചരിക്കുന്ന നാളെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയുടെ രണ്ടാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പഞ്ചകര്‍മ ആശുപത്രി, ഔഷധ നിര്‍മാണത്തിനുള്ള ആയുര്‍വേദ ഫാര്‍മസി, സ്പോര്‍ട്സ് മെഡിസിന്‍ യൂണിറ്റ്, സെന്‍ട്രല്‍ ലൈബ്രറി, ഐടി, സ്റ്റാര്‍ട്ട് അപ്പ്, ഇന്‍കുബേഷന്‍ സെന്റര്‍, 500 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം എന്നിവ പദ്ധതിയിലുള്‍പ്പെടുന്നു. മധ്യപ്രദേശിലെ മന്ദ്സൗര്‍, നീമുച്ച്, സിയോനി എന്നിവടങ്ങളിലെ മൂന്ന് മെഡിക്കല്‍ കോളജുകളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

വിവിധ എയിംസ് ആശുപത്രികളിലെ വിപുലീകരിച്ച മെഡിക്കല്‍ സൗകര്യങ്ങളും ജന്‍ ഔഷധി കേന്ദ്രങ്ങളും ഉദ്ഘാടനം ചെയ്യും. ആയുഷ്മാന്‍ ഭാരത്, ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷനു കീഴില്‍ മധ്യപ്രദേശിലെ ശിവപുരി, രത്‌ലാം, ഖണ്ഡ്വ, രാജ്ഗഡ്, മന്ദ്‌സൗര്‍ എന്നിവിടങ്ങളിലെ അഞ്ച് നഴ്സിംഗ് കോളജുകള്‍ക്കും ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മണിപ്പൂര്‍, തമിഴ്‌നാട്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ 21 ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിടും. മധ്യപ്രദേശ്, ഹരിയാന, കര്‍ണാടക എന്നിവിടങ്ങളില്‍ വിവിധ ഇഎസ്ഐ ആശുപത്രികള്‍ക്കും തറക്കല്ലിടും. ഈ പദ്ധതികളിലൂടെ 55 ലക്ഷം ഇഎസ്ഐ ഗുണഭോക്താക്കള്‍ക്ക് ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കും.

11 ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളില്‍ ഡ്രോണ്‍ സേവനങ്ങള്‍ ആരംഭിക്കും. ഋഷികേശിലെ എയിംസില്‍ നിന്ന് ഹെലികോപ്ടര്‍ എമര്‍ജന്‍സ് മെഡിക്കല്‍ സര്‍വീസിന് നാളെ തുടക്കമാകും. വാക്സിനേഷന്‍ പ്രക്രിയ പൂര്‍ണമായും ഡിജിറ്റിലൈസ് ചെയ്തുകൊണ്ടുള്ള യു-വിന്‍ പോര്‍ട്ടലും ഉദ്ഘാടനം ചെയ്യും.

 

 

ആരോഗ്യ രംഗത്ത് കോടികളുടെ വികസന പദ്ധതികള്‍ക്ക്
നാളെ പ്രധാനമന്ത്രി തുടക്കം കുറിക്കും

 

 

Share

Leave a Reply

Your email address will not be published. Required fields are marked *