ന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെകീഴിലുള്ള നവോദയ വിദ്യാലയ സമിതി, ജവഹര്‍ നവോദയ വിദ്യാലയങ്ങളിലെ ഒന്‍പത്, 11 ക്ലാസുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ക്ലാസ് ആറുമുതല്‍ 12 വരെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ഒരുക്കിയാണ് വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കോഴ്‌സിന് സി.ബി.എസ്.ഇ. അഫിലിയേഷനുണ്ട്. ഗ്രാമീണമേഖലകളിലെ കുട്ടികള്‍ക്ക്, നിലവാരമുള്ള വിദ്യാഭ്യാസം നല്‍കാന്‍ നവോദയ വിദ്യാലയങ്ങള്‍ ലക്ഷ്യമിടുന്നു. ബോര്‍ഡിങ്, ലോഡ്ജിങ്, യൂണിഫോം, ടെക്സ്റ്റ് ബുക്ക്, സ്റ്റേഷനറി ഉള്‍പ്പെടെ സൗജന്യമായാണ് ഇവിടെനിന്ന് ലഭിക്കുക. ലാറ്ററല്‍ എന്‍ട്രി ടെസ്റ്റ് (എല്‍.ഇ.ടി.) വഴിയാണ് ഒഴിവുകള്‍ നികത്തുക.
ക്ലാസ് ഒന്‍പതിലേക്ക് : പ്രവേശനം തേടുന്നവര്‍ നവോദയ സ്‌കൂള്‍ സ്ഥിതിചെയ്യുന്ന ജില്ലയിലെ താമസക്കാരായിരിക്കണം. ഇതേ ജില്ലയിലെ ഗവണ്‍മെന്റ്/ഗവണ്‍മെന്റ്് അംഗീകൃത സ്‌കൂളില്‍ 2024-25ല്‍ എട്ടാം ക്ലാസില്‍ ആയിരിക്കണം പഠനം. ജനനത്തീയതി 1.5.2010-നും 31.7.2012-നും ഇടയ്ക്കായിരിക്കണം (രണ്ടുദിവസവും ഉള്‍പ്പെടെ). സംവരണ വിഭാഗക്കാരുള്‍പ്പെടെ ഉള്ളവര്‍ക്ക് ഈ പ്രായവ്യവസ്ഥ ബാധകമാണ്.
ക്ലാസ് 11ല്‍ പ്രവേശനം തേടുന്നവര്‍ നവോദയ സ്‌കൂള്‍ സ്ഥിതിചെയ്യുന്ന ജില്ലയിലെ ഗവണ്‍മെന്റ്്/ഗവണ്‍മെന്റ്് അംഗീകൃത സ്‌കൂളില്‍, 2024-25ല്‍ പത്താം ക്ലാസില്‍ ആയിരിക്കണം പഠനം (2024 ഏപ്രില്‍-2025 മാര്‍ച്ച് സെഷന്‍/ 2024 ജനുവരി-2024 ഡിസംബര്‍ സെഷന്‍). ജനനത്തീയതി 1.6.2008-നും 31.7.2010-നും ഇടയ്ക്കായിരിക്കണം (രണ്ടു ദിവസങ്ങളും ഉള്‍പ്പെടെ). ക്ലാസ് 10 പഠനവും താമസവും ഒരേ ജില്ലയില്‍ ആണെങ്കില്‍മാത്രമേ ഡിസ്ട്രിക്ട് ലവല്‍ മെറിറ്റിന് പരിഗണിക്കൂ.
ഫെബ്രുവരി എട്ടിന് നടത്തുന്ന ഒ.എം.ആര്‍. അധിഷ്ഠിത സെലക്ഷന്‍ ടെസ്റ്റുകള്‍ വഴിയാകും തിരഞ്ഞെടുപ്പ്. ഒന്‍പതാം ക്ലാസ് പ്രവേശനപരീക്ഷയ്ക്ക് ഹിന്ദി, ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ് ആന്‍ഡ് സയന്‍സ് എന്നിവയില്‍നിന്നും; പതിനൊന്നാം ക്ലാസ് പ്രവേശനപരീക്ഷയ്ക്ക് മെന്റല്‍ എബിലിറ്റി, ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, സയന്‍സ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് എന്നിവയില്‍നിന്ന് ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ ഉണ്ടാകും. ചോദ്യപ്പേപ്പര്‍ ഇംഗ്ലീഷ്/ഹിന്ദി ഭാഷകളില്‍ ലഭ്യമാക്കും.
നോട്ടിഫിക്കേഷന്‍, പ്രോസ്‌പെക്ടസ്, ഓണ്‍ലൈന്‍ അപേക്ഷാ ലിങ്ക് എന്നിവ ഈ ലിങ്കുകളില്‍ ലഭിക്കും.
ക്ലാസ് 9: cbseitms.nic.in/2024/nvsix/
ക്ലാസ് 11: cbseitms.nic.in/2024/nvsxi_11/
അവസാന തീയതി: ഒക്ടോബര്‍ 30.