കോഴിക്കോട്: സിപിഎമ്മിനെതിരെ പി.വി.എന്‍വറിന്റെ വഴിയെ സിപിഎം സഹപ്രവര്‍ത്തകനും കൊടുവള്ളി മുന്‍ എം.എല്‍.എയുമായ കാരാട്ട് റസാക്കും. താന്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളും മുസ്ലി ലീഗുമായും ചേര്‍ന്ന് മന്ത്രി മുഹമ്മദ് റിയാസ് അട്ടിമറിക്കുയാണെന്ന കടുത്ത വിമര്‍ശനവുമായാണ് റസാക്കിന്റെ രംഗപ്രവേശം. തന്റെ പരാതി പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും മറുപടിയില്ലെങ്കില്‍ മറ്റുവഴികള്‍ തേടുമെന്നും കാരാട്ട് റസാക്ക് മുന്നറിയിപ്പു നല്‍കി.
താന്‍ കൊണ്ടുവന്ന പല പദ്ധതികളും പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളും മുസ്ലി ലീഗും മന്ത്രി മുഹമ്മദ് റിയാസും ചേര്‍ന്ന് അട്ടിമറിക്കുയാണെന്നും കരാട്ട് റസാഖ് ആരോപിച്ചു. മുസ്ലിം ലീഗ് വിട്ടുവന്ന ഒരാള്‍ നടത്തുന്ന വികസന പദ്ധതികള്‍ തടയാനും വരാതിരിക്കാനും ആയിരിക്കും ലീഗ് പ്രവര്‍ത്തിക്കുന്നത്. അതിന് ഇവര്‍ പിന്തുണ നല്‍കുന്നത് ശരിയല്ല. പല തവണ ഇക്കാര്യങ്ങള്‍ റിയാസിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നെങ്കിലും പരിശോധിക്കാമെന്ന് മാത്രമാണ് മറുപടി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.താന്‍ തിരഞ്ഞെടുപ്പില്‍ തോല്‍ക്കാനുണ്ടായ കാരണങ്ങളും വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനുണ്ടായ നീക്കങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിക്ക് രണ്ടു കത്ത് നല്‍കിയിരുന്നതായും എന്നാല്‍ നടപടി ഉണ്ടായില്ലെന്നും കാരാട്ട് റസാക്ക് തുറന്നു പറഞ്ഞു.ഇക്കാര്യത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് സ്വീകരിക്കുന്ന നിലപാടിനോടും പാര്‍ട്ടിയുടെ നിലപാടിനോടും യോജിക്കാന്‍ കഴിയില്ലെന്നും റസാക്ക് വ്യക്തമാക്കി.