കലാകാരന്‍മാര്‍ക്കും അവരുടെ സര്‍ഗ്ഗശേഷിയ്ക്കും പകരമാകാന്‍ എഐയ്ക്ക് സാധ്യമാകുമെന്ന് കരുതുന്നില്ലെന്ന് സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍. താനൊരിക്കലും നിര്‍മിത ബുദ്ധിക്ക് (എഐ) എതിരല്ലെന്നും,ഈണം സൃഷ്ടിക്കാന്‍ മനുഷ്യന്റെ ഹൃദയവും ബുദ്ധിപൂര്‍വ്വകമായ മനസ്സും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പിഴവുകള്‍ കൂടുതല്‍ തിരിച്ചറിയാനും അംഗീകരിക്കാനും ഡിജിറ്റലൈസേഷന്‍ തീര്‍ച്ചയായിട്ടും പ്രയോജനം ചെയ്യുമെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. പലയിടങ്ങളില്‍ നിന്ന് കട്ടെടുത്ത വിവരങ്ങളുടെ ശേഖരമാണ് എഐ. തുടക്കക്കാര്‍ക്ക് സഹായമെന്ന നിലയില്‍ ഇതിനെ ഉപയോഗിക്കാം. പോസ്റ്റര്‍ നിര്‍മ്മാണത്തിനായി താന്‍ എഐ ഉപയോഗിക്കാറുണ്ടെന്നും ചില നേരത്ത് നല്ലതാണെങ്കിലും ചില നേരത്ത് വളരെ മോശം ഫലമാണ് ലഭിക്കുന്നതെന്നും അതിനാല്‍ ഫോട്ടോഷോപ്പും എഐയും സംയോജിതമായാണ് താന്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഗിറ്റാറും ഗാനവുമായി വേദിയിലെത്തുന്ന യഥാര്‍ഥസംഗീതജ്ഞരുടേതായിരിക്കും ഭാവിയെന്നാണ് തനിക്ക് തോന്നുന്നതെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.