ഉപതിരഞ്ഞെടുപ്പ് വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളെ ബാധിക്കരുതെന്ന് ഹൈക്കോടതി

ഉപതിരഞ്ഞെടുപ്പ് വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളെ ബാധിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം വയനാട്ടിലെ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളെ ബാധിക്കരുതെന്ന് ഹൈക്കോടതി. മാത്രമല്ല പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ‘ഗ്രീന്‍ പ്രോട്ടോക്കോള്‍’ പാലിച്ചാണു നടക്കുന്നതെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് ഡോ. എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് വി.എം.ശ്യാംകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ല്‍മല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസും മറ്റു പൊതുതാല്‍പര്യ ഹര്‍ജികളും പരിഗണിക്കുന്ന പ്രത്യേക ബെഞ്ചാണിത്.

വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന കാര്യം അമിക്കസ് ക്യൂറി രഞ്ജിത് തമ്പാന്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര, സംസ്ഥാന സംവിധാനങ്ങളടക്കം സഹായങ്ങള്‍ പ്രഖ്യാപിക്കുന്നതും നല്‍കുന്നതും തടസപ്പെടുമെന്നും വയനാട്ടില്‍ നടക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ വേഗത കുറയ്ക്കുമെന്നും കോടതി ഇടപെടല്‍ ആവശ്യമാണെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി. തുടര്‍ന്നാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളെ പെരുമാറ്റച്ചട്ടം ഒരു വിധത്തിലും ബാധിക്കരുതെന്ന് കോടതി നിര്‍ദേശം നല്‍കിയത്.

 

 

 

ഉപതിരഞ്ഞെടുപ്പ് വയനാട്ടിലെ പുനരധിവാസ
പ്രവര്‍ത്തനങ്ങളെ ബാധിക്കരുതെന്ന് ഹൈക്കോടതി

 

Share

Leave a Reply

Your email address will not be published. Required fields are marked *