ന്യൂഡല്‍ഹി: ജനനതിയതി തെളിയിക്കാനുള്ള ആധികാരിക രേഖയല്ല ആധാര്‍ കാര്‍ഡെന്ന് സുപ്രിം കോടതി. വാഹനാപകടവുമായി ബന്ധപ്പെട്ട ഒരു നഷ്ടപരിഹാര കേസിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. വാഹനാപകടവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര കേസില്‍ ആധാറിലുള്ള ജനനതിയതി അടിസ്ഥാനമാക്കി നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച് പഞ്ചാബ്, ഹരിയാന ഹൈക്കോടതികള്‍ പുറപ്പെടുവിച്ച വിധിയാണ് സുപ്രിം കോടതി തള്ളിയത്.
എന്നാല്‍ ജനന തിയതി തെളിയിക്കാനുള്ള രേഖയായി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് കണക്കാക്കാമെന്നും 2015ലെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 94ാം വകുപ്പ് പ്രകാരം കോടതി വ്യക്തമാക്കി.ജനനതിയതി നിര്‍ണയിക്കാനുള്ള ആധികാരിക രേഖയല്ല ആധാറെന്നും ഒരാളുടെ ഐഡന്റിറ്റി തെളിയിക്കാന്‍ ആധാര്‍ ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി.
2015ല്‍ റോഡ് അപകടത്തില്‍ മരിച്ച വ്യക്തിയുടെ കുടുംബമാണ് നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സുപ്രിം കോടതിയെ സമീപിച്ചത്. മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ 19.35 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്. എന്നാല്‍ പ്രായം സ്ഥിരീകരിച്ചതില്‍ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇത് 9.22 ലക്ഷമാക്കി ഹൈക്കോടതി കുറക്കുകയായിരുന്നു. ഇതിനെതിരെയാണ് കുടുംബം സുപ്രിംകോടതിയെ സമീപിച്ചത്.
ജനനതിയതി തെളിയിക്കാനുള്ള ആധികാരിക രേഖയല്ല
ആധാര്‍ കാര്‍ഡ് : സുപ്രിംകോടതി