എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെക്കുറിച്ചന്വേഷിക്കാന്‍ പ്രത്യേക സംഘം. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.കണ്ണൂര്‍ റേഞ്ച് ഡിഐജി മേല്‍നോട്ടം വഹിക്കും.
കണ്ണൂര്‍ എസിപി രത്‌നകുമാര്‍, കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ശ്രീജിത്ത് എന്നിവര്‍ സംഘത്തിലുണ്ട്. അന്വേഷണ പുരോഗതി വിലയിരുത്തി എല്ലാ ആഴ്ചയും കണ്ണൂര്‍ റെയ്ഞ്ച് ഡിഐജിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.
പെട്രോള്‍ പമ്പിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബു 91,500 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു പ്രശാന്തന്റെ ആരോപണം. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ ദിവ്യ ഇത് ഉന്നയിച്ചതിന്റെ പിന്നാലെയാണ് നവീന്‍ ബാബുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ;
അന്വേഷണത്തിന് പ്രത്യേക സംഘം