മൂന്നു പശുക്കളെ കൊന്ന കടുവകളുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍;  ആനപ്പാറയില്‍ വനംവകുപ്പ് ക്യാംപ് തുറന്നു

മൂന്നു പശുക്കളെ കൊന്ന കടുവകളുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍; ആനപ്പാറയില്‍ വനംവകുപ്പ് ക്യാംപ് തുറന്നു

കല്‍പറ്റ: ചുണ്ടേല്‍ ആനപ്പാറയില്‍ മൂന്നു പശുക്കളെ കൊന്ന കടുവകളുടെ ചിത്രം ക്യാമറയില്‍ പതിഞ്ഞു. രണ്ടു കടുവകളുടെ ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. കുറച്ചു ദിവസങ്ങളായി ആനപ്പാറ കടുവ ഭീതിയിലാണ്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ചു സ്ഥിരീകരണം നല്‍കാന്‍ വനംവകുപ്പ് തയാറായില്ല.

കഴിഞ്ഞ ദിവസവും കൊന്ന പശുവിന്റെ ബാക്കിയും കടുവ ഭക്ഷിച്ചു.കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ എസ്റ്റേറ്റിലെ ആനപ്പാറ ഡിവിഷനില്‍ വനംവകുപ്പിന്റെ ക്യാംപ് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. പ്രദേശത്ത് സ്ഥാപിച്ച ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് കടുവയെ നീരീക്ഷിക്കാനായിരുന്നു നീക്കം. ഈ ക്യാമറകളിലാണ് കടുവകളുടെ ദൃശ്യം പതിഞ്ഞതെന്നാണ് വിവരം. രണ്ടു കടുവകളുടെ ദൃശ്യം പ്രചരിച്ചതോടെ നാട്ടുകാര്‍ ആശങ്കയിലാണ്.

 

മൂന്നു പശുക്കളെ കൊന്ന കടുവകളുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍;

ആനപ്പാറയില്‍ വനംവകുപ്പ് ക്യാംപ് തുറന്നു

Share

Leave a Reply

Your email address will not be published. Required fields are marked *