വാഷിങ്ടന്‍: ആഗോള ഫാസ്റ്റ്ഫൂഡ് ശൃംഖലയായ മക്ഡൊണാള്‍ഡ്സില്‍ നിന്ന് ഭക്ഷണം കഴിച്ച വര്‍ക്ക് ഭക്ഷ്യ വിഷബാധ.
ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമാണ് ഭക്ഷ്യവിഷബാധയിലേക്ക് നയിച്ചതെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സി.ഡി.സി) അറിയിച്ചു. മക്ഡൊണാള്‍ഡ്സിന്റെ ക്വാര്‍ട്ടര്‍ പൗണ്ടര്‍ ഹാംബര്‍ഗറില്‍നിന്നു കടുത്ത ഇകോളി ബാധയേറ്റ് ഒരാള്‍ മരിച്ചെന്നും ഡസന്‍ കണക്കിന് ആളുകള്‍ക്ക് അസുഖം ബാധിച്ചെന്നും യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പറഞ്ഞു.
സെപ്റ്റംബര്‍ അവസാനം ആരംഭിച്ച രോഗബാധ 10 പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. 49 കേസുകളില്‍ ഭൂരിഭാഗവും കൊളറാഡോയിലും നെബ്രാസ്‌കയിലുമാണ്. 10 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്. ഇതില്‍ ഒരു കുട്ടിക്കു വൃക്കകളെ ഗുരുതരമായ ബാധിക്കുന്ന ഹീമോലിറ്റിക് യൂറിമിക് സിന്‍ഡ്രോം ഉണ്ട്. പ്രായമായ ഒരാളാണു കൊളറാഡോയില്‍ മരിച്ചതെന്നും സിഡിസി അറിയിച്ചു.
അസുഖം ബാധിച്ച എല്ലാ ആളുകളിലും ഒരേ ഇകോളിയാണു കണ്ടെത്തിയത്. ഇവരെല്ലാം മക്ഡൊണാള്‍ഡ്‌സില്‍നിന്നു ഭക്ഷണം കഴിച്ചതായും റിപ്പോര്‍ട്ട് ചെയ്തു.