കൊടിയത്തൂര്‍ മേഖല സുരക്ഷാ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് കിടപ്പുരോഗികള്‍ക്ക് നല്‍കുന്നതിന് വേണ്ടി കേരള ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി നല്‍കിയ ഡ്രസ്സ് മെറ്റീരിയലുകള്‍ ഗുലാംഉസ്സൈന്‍ കൊളക്കാടനില്‍ നിന്നും കേരള ബാങ്ക് ഡയറക്ടര്‍ ഇ രമേഷ് ബാബു സ്വീകരിച്ചു.
മേഖലാ ചെയര്‍മാന്‍ ഷബീര്‍ ചെറുവാടി അധ്യക്ഷനായി. സി ടി സി അബ്ദുള്ള, സുരക്ഷ സോണല്‍ കണ്‍വീനര്‍ ഗിരീഷ് കാരക്കുറ്റി, എം കെ ഉണ്ണി കോയ, സലാം മാസ്റ്റര്‍ കണ്ണഞ്ചേരി, വി ബീരാന്‍ കുട്ടി, കെ സി മമ്മദ് കുട്ടി, വി സി രാജന്‍, പി പി സുരേഷ് ബാബു, സാബിറ തറമ്മല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.