നിയന്ത്രണരേഖയിലെ അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയും ചൈനയും ധാരണയായി

നിയന്ത്രണരേഖയിലെ അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയും ചൈനയും ധാരണയായി

ന്യൂഡല്‍ഹി: നിയന്ത്രണരേഖയിലെ അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയും ചൈനയും ധാരണയായതായി ചൈനീസ് വിദേശകാര്യ വക്താവ് ലിന്‍ ജിയാന്‍.
നിയന്ത്രണ രേഖയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ സൈനിക തലത്തിലും നയതന്ത്ര തലത്തിലും ഇരുരാജ്യങ്ങളും തമ്മില്‍ പലതവണ ചര്‍ച്ച നടത്തകയും തുടര്‍ന്ന് പ്രശ്ന പരിഹാരത്തിന് വഴിവയ്ക്കുന്ന സുപ്രധാനതീരുമാനത്തിലെത്താന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
കസാനില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി കൂടിക്കാഴ്ച നടത്തുമോയെന്ന ചോദ്യത്തിന് അത് പുറകെ അറിയിക്കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.

ഗാല്‍വാന്‍ സംഘര്‍ഷത്തിനു ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. നിയന്ത്രണരേഖയിലെ അതിര്‍ത്തി തര്‍ക്കത്തില്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായി ഇന്നലെ കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റി അറിയിച്ചിരുന്നു. നിയന്ത്രണ മേഖലയില്‍ പട്രോളിങ് നടത്താന്‍ ധാരണയായതായും യഥാര്‍ഥ നിയന്ത്രണ രേഖില്‍ സൈനിക സാന്നിധ്യം കുറയ്ക്കുന്നതിന് ഇത് വഴിവെക്കുമെന്നും മിസ്രി കൂട്ടിച്ചേര്‍ത്തു.

 

 

നിയന്ത്രണരേഖയിലെ അതിര്‍ത്തി തര്‍ക്കത്തില്‍
ഇന്ത്യയും ചൈനയും ധാരണയായി

Share

Leave a Reply

Your email address will not be published. Required fields are marked *