ടെല്‍ അവീവ്: ബെയ്റൂത്തിലെ അല്‍ സഹല്‍ ആശുപത്രിക്ക് അടിയിലെ രഹസ്യ ബങ്കറില്‍ ഹസന്‍ നസ്‌റല്ല ഒളിപ്പിച്ച 4200 കോടി രൂപയും സ്വര്‍ണവുമുള്ള രഹസ്യ ബങ്കര്‍ കണ്ടെത്തിയെന്ന് ഇസ്രയേല്‍.പണമായും സ്വര്‍ണമായും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സമ്പത്താണ് ബങ്കറിലുള്ളതെന്നും ഇത് ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും ഇസ്രയേലിന്റെ ഡിഫന്‍സ് ഫോഴ്സ് അവകാശപ്പെട്ടു.
ഹിസ്ബുള്ളയുടെ സാമ്പത്തിക സ്രോതസുകള്‍ ലക്ഷ്യമിട്ട് ഞായറാഴ്ച്ച രാത്രി ഇസ്രയേല്‍ വ്യോമസേന നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഐഡിഎഫിന്റെ വെളിപ്പെടുത്തല്‍.
ഹിസ്ബുള്ളയുടെ നിര്‍ണായക സാമ്പത്തിക സ്രോതസായ അല്‍-ഖര്‍ദ് അല്‍-ഹസ്സന്‍ അടക്കം മുപ്പതോളം സ്ഥലങ്ങളിലാണ് ഞാറാഴ്ച്ച രാത്രി ഇസ്രയേല്‍ വ്യോമാക്രമണം ലക്ഷ്യമിട്ടത്.ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വര്‍ണവും പണവും സൂക്ഷിക്കുന്നതും എക്യുഎഎച്ച് ആണെന്നാണ് അമേരിക്കയും ഇസ്രയേലും ആരോപിക്കുന്നത്.
സിറിയ വഴിയുള്ള പണമിടപാടുകളും ഇറാന്‍ വഴിയുള്ള സ്വര്‍ണ കള്ളക്കടത്തുമാണ് ഹിസ്ബുള്ളയുടെ സാമ്പത്തിക സ്രോതസുകളെന്നും ലെബനന്‍, സിറിയ, യെമന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ ഹിസ്ബുള്ള നടത്തുന്ന ഫാക്ടറികളും തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി വരുമാനം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നുവെന്നും ഇസ്രയേലിന്റെ ഡിഫന്‍സ് ഫോഴ്സിന്റെ ഇന്റലിജന്‍സ് വിഭാഗം ആരോപിക്കുന്നു.
എന്നാല്‍ രഹസ്യ ബങ്കര്‍ കണ്ടെത്തിയെങ്കില്‍ ആശുപത്രിയിലെത്തി തെളിവുകള്‍ കാണിക്കാന്‍ സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്‍ സഹല്‍ ആശുപത്രി ഡയറക്ടര്‍ റോയിട്ടേഴ്സിനോട് ആവശ്യപ്പെട്ടു. ആശുപത്രി ഒഴിപ്പിക്കാന്‍ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അല്‍ സഹല്‍ ആശുപത്രിക്ക് അടിയിലെ രഹസ്യ ബങ്കറില്‍ ഹസന്‍ നസ്‌റല്ല ഒളിപ്പിച്ച 4200 കോടി രൂപയും
സ്വര്‍ണവുമുള്ള രഹസ്യ ബങ്കര്‍ കണ്ടെത്തിയെന്ന് ഇസ്രയേല്‍