അരൂര്‍:സി.പി.ഐ (എം) അരൂര്‍ ലോക്കല്‍ സമ്മേളനം പെരുമുണ്ടച്ചേരിയില്‍ കോടിയേരി ബാലകൃഷ്ണന് നഗറില്‍ ആരംഭിച്ചു. സി.പി.ഐ (എം) ഏരിയാ സെക്രട്ടറി പി.പി. ചാത്തു സമ്മേളനം ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന അംഗം പി.പി.കുമാരന് പതാക ഉയര്‍ത്തി.എ.പി.രഞ്ജിത്ത് സ്വാഗതം പറഞ്ഞു.
രക്തസാക്ഷി പ്രമേയം എം.ധനേഷും അനുശോചന പ്രമേയം സി.കെ.ഷിജിനും അവതരിപ്പിച്ചു.
സി.പി.നിധീഷ്, ഒ.രമേശന്, അഡ്വ.വി.കെ.ജ്യോതി ലക്ഷ്മി( പ്രസീഡിയം), അഡ്വ.മനോജ് അരൂര്‍ ടി. ശ്രീമേഷ്. വി.കെ.പ്രമോദ് (പ്രമേയ കമ്മിറ്റി),പി.എന്‍.പ്രശാന്ത്, സി.കെ.ഷിജിന്, പി.ദിലീപ് (മിനുട്സ്) കമ്മിറ്റിയായും പ്രവര്‍ത്തിക്കുന്നു. ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.പി.കുഞ്ഞികൃഷ്ണന്,ഏരിയാ കമ്മിറ്റി അംഗങ്ങളായ എ മോഹന്‍ ദാസ്, കെ.കെ.ദിനേശന് സി.എച്ച്.മോഹനന്, പി.കെ.രവീന്ദ്രന് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ലോക്കല്‍ സെക്രട്ടറി കെ.പി.ബാലന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സി.പി.ഐ (എം) അരൂര്‍ ലോക്കല്‍ സമ്മേളനം പെരുമുണ്ടച്ചേരിയില്‍