തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പഞ്ചായത്ത് ഉദ്യാഗസ്ഥരെ സ്ഥലം മാറ്റിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റിയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുമാണ് പരാതി നല്‍കിയത്.വയനാട് ജില്ലയിലെ മീനങ്ങാടി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകള്‍, പാലക്കാട് ജില്ലയിലെ മങ്കര, തിരുവേഗപ്പുറ, പരുതൂര്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ സെക്രട്ടറിമാരെയാണ് സ്ഥലംമാറ്റിയത്. ഈ മാസം 14 ആണ് സ്ഥലംമാറ്റ ഉത്തരവിലെ തിയതി. എന്നാല്‍ 18നാണ് ഉത്തരവില്‍ ഒപ്പിട്ടിരിക്കുന്നത്.
15ാം തിയതിയാണ് പെരുമാറ്റച്ചട്ടം നിലവില്‍വന്നത്. ജനറല്‍ ട്രാന്‍സ്ഫര്‍ ഓര്‍ഡറിനു വേണ്ടി അപേക്ഷ നല്‍കിയ ആരെങ്കിലുമോ, ഒരു വര്‍ഷം പൂര്‍ത്തിയായ ആരെങ്കിലുമോ ഈ ഉത്തരവ് പ്രകാരം സ്ഥലംമാറ്റപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് ഇത് പൂര്‍ണമായും പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും വി.ഡി.സതീശന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
പെരുമാറ്റച്ചട്ടം ലംഘിച്ച് പഞ്ചായത്ത് ഉദ്യാഗസ്ഥര്‍ക്ക് സ്ഥലം മാറ്റം തെര. കമ്മീഷന് പരാതി നല്‍കി വി.ഡി സതീശന്‍