ജറുസലം:ഹമാസ് തലവന്‍ യഹിയ സിന്‍വറിനെ വധിച്ചതിനെതിരെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ ലക്ഷ്യമിട്ട് അദ്ദേഹത്തിന്റെ വസതിക്കു സമീപം ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം ആക്രമണം. ആക്രമണം നടന്ന സമയത്ത് നെതന്യാഹു വസതിയിലുണ്ടായിരുന്നില്ലെന്നും ആര്‍ക്കും പരുക്കില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. ലബനനില്‍നിന്നും വിക്ഷേപിച്ച ഒരു ഡ്രോണ്‍ കെട്ടിടത്തില്‍ ഇടിച്ചു തകര്‍ന്നതായും രണ്ടെണ്ണം വെടിവച്ചിട്ടതായും ഇസ്രയേല്‍ അധികൃതര്‍ അറിയിച്ചു.
യഹ്യ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രൂക്ഷമായ പോരാട്ടമാണ് മേഖലയില്‍ നടക്കുന്നത്. മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധനയിലൂടെയാണു കൊല്ലപ്പെട്ടത് യഹ്യ സിന്‍വര്‍ ആണെന്നു സ്ഥിരീകരിച്ചത്.