റോട്ടറി ഇന്റര്‍നാഷണല്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നാളെ

റോട്ടറി ഇന്റര്‍നാഷണല്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നാളെ

കോഴിക്കോട്: റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 3204ന്റെ സഹകരണത്തോടെ റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നാളെ രാവിലെ 9 മണി മുതല്‍ കാരപ്പറമ്പ് കോസ്‌മോസ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടക്കും. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ഡോ.സന്തോഷ് ശ്രീധര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ ഐഎഎസ് മുഖ്യാതിഥിയാകും. സ്റ്റീലെക്‌സ് ടി എം ടി മാനേജിങ് ഡയറക്ടര്‍ പഹാലിഷ വിശിഷ്ടാതിഥിയായിരിക്കും

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഉള്‍പ്പെട്ട റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 3204ന്റെ കീഴിലുള്ള 79 ക്ലബ്ബുകള്‍ മത്സരത്തില്‍ പങ്കെടുക്കും. റോട്ടറി അംഗങ്ങള്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിപ്പിക്കുകയാണ് ടൂര്‍ണമെന്റ് ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് പ്രസിഡണ്ട് പി സി കെ രാജന്‍ സ്റ്റീലെക്‌സ് ടിഎം ടി ജന.മാനേജര്‍ വിനോദ് തെയ്യത്ത്, ടൂര്‍ണമെന്റ് ചെയര്‍മാന്‍ പ്രതീഷ് മേനോന്‍, കണ്‍വീനര്‍ അഡ്വ.രജീഷ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

 

 

റോട്ടറി ഇന്റര്‍നാഷണല്‍ ഷട്ടില്‍
ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നാളെ

Share

Leave a Reply

Your email address will not be published. Required fields are marked *