റവന്യൂ ജില്ലാ സ്‌കൂള്‍സ് ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പ് : സിറ്റി ഉപ ജില്ല ജേതാക്കള്‍

റവന്യൂ ജില്ലാ സ്‌കൂള്‍സ് ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പ് : സിറ്റി ഉപ ജില്ല ജേതാക്കള്‍

കോഴിക്കോട്: ഹിമായത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന റവന്യൂ ജില്ലാ സ്‌കൂള്‍സ് ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ സിറ്റി ഉപ ജില്ല ഓവര്‍ ഓള്‍ ചാമ്പ്യന്മാരായി. കൊടുവള്ളി ഉപ ജില്ല രണ്ടാം സ്ഥാനം നേടി. റൂറല്‍ ഉപ ജില്ലക്കാണ് മൂന്നാം സ്ഥാനം. ഹിമായത്തുല്‍ ഇസ്ലാം എച്ച്. എസ്. എസ് പ്രിന്‍സിപ്പല്‍ ടി. പി മുഹമ്മദ് ബഷീര്‍ ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിച്ചു. ജില്ലാ ഫെന്‍സിങ് അസോസിയേഷന്‍ പ്രസിഡന്റ് പി. ഷഫീഖ് അധ്യക്ഷത വഹിച്ചു. സര്‍ഷാല്‍ അലി മുഖ്യാതിഥിയായി. ഹെഡ്മാസ്റ്റര്‍ വി. കെ ഫൈസല്‍, പി. കെ സുകുമാരന്‍, എസ്. പി സലീം, ടി. മുഹമ്മദ് റാഫി, ഷബീര്‍ ചുഴലിക്കര, ഖൈസ് റഹ്‌മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ ഫെന്‍സിങ് അസോസിയേഷന്‍ സെക്രട്ടറി സി. ടി ഇല്‍യാസ് സ്വാഗതവും പി. പി ബഫീര്‍ നന്ദിയും പറഞ്ഞു.

 

 

റവന്യൂ ജില്ലാ സ്‌കൂള്‍സ് ഫെന്‍സിങ്
ചാമ്പ്യന്‍ഷിപ്പ് : സിറ്റി ഉപ ജില്ല ജേതാക്കള്‍

Share

Leave a Reply

Your email address will not be published. Required fields are marked *