പിങ്കത്തോണ്‍ മെഗാറാലി നാളെ

പിങ്കത്തോണ്‍ മെഗാറാലി നാളെ

പിങ്കത്തോണ്‍ മെഗാറാലി നാളെ

കോഴിക്കോട്: ലയണ്‍സ് ക്ലബ് 318 ഇയുടെ വിവിധ കേന്ദ്രങ്ങളില്‍ നാളെ കാലത്ത് എട്ട് മുതല്‍ പിങ്കത്തോണ്‍ എന്നപേരില്‍ ബോധവത്കരണ മെഗാറാലികള്‍ നടക്കുകയാണ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലായി 30ഓളം റാലികളാണ് സംഘടിപ്പിക്കുക. 4000ത്തിലധികം പേര്‍ പങ്കെടുക്കും. ലയണ്‍സ് ക്ലബ്അംഗങ്ങള്‍ക്കൊപ്പം സാമൂഹ്യ, സാംസ്‌കാരിക സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ഥികള്‍, മറ്റുകൂട്ടായ്മകളും പങ്കെടുക്കും. റാലിക്കു ശേഷം സ്തനപരിശോധനാ ക്ലിനിക്കും സ്വയം സ്തനപരിശോധനാ ലഘുലേഖയും വിതരണം ചെയ്യും. ബോധവത്ക്കരണ ശില്‍പശാലകള്‍, ക്ലാസുകള്‍, പരിശോധന ക്ലിനിക്കുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയും സംഘടിപ്പിക്കും. ആസ്റ്റര്‍ മിംസ്, മലബാര്‍ കാന്‍സര്‍ കാന്‍സര്‍ ഹബ്ബ് സൊസൈറ്റി കണ്ണൂര്‍, ബ്രസ്റ്റ് കാന്‍സര്‍ ഹബ്ബ്(യുഎസ്എ) എന്നീ സ്ഥാപനങ്ങളും പരിപാടിയുമായി സഹകരിക്കുന്നുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. അവനി സ്‌കന്ദന്‍, രവി ഗുപ്ത, ബിജിത്ത് കുളങ്ങരത്ത്, പ്രേംകുമാര്‍, കൃഷ്ണനുണ്ണിരാജ, ജി.സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *