കേരളത്തില്‍ ദലിത് മുന്നേറ്റത്തെ പുറകോട്ടടിപ്പിച്ചത് കോണ്‍ഗ്രസ്:പി.രാമഭദ്രന്‍
കോഴിക്കോട്: കേരളത്തില്‍ ആദിവാസി-ദലിത്് മുന്നേറ്റത്തെ പുറകോട്ടടുപ്പിച്ചത് കോണ്‍ഗ്രസാണെന്ന് കേരളാ ദലിത്് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി.രാമഭദ്രന്‍ പറഞ്ഞു. ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെ കെഡിഎഫ് സ്വാഗതം ചെയ്തിരുന്നു. നേരത്തെഎടുത്ത തീരുമാനമായിരുന്നു സ്ത്രീ-പുരുഷ സമത്വത്തിനായി പോരാടുകഎന്നത്. സുപ്രീം കോടതി ഉത്തരവിനെ സംഘപരിവാറും കോണ്‍ഗ്രസുമടക്കം തുടക്കത്തില്‍ സ്വാഗതം ചെയ്തതാണ്. എന്നാല്‍ ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ പല ഭാഗങ്ങളില്‍ നിന്ന് ചെറിയ പ്രതിഷേധങ്ങളുയര്‍ന്നപ്പോള്‍ അത് മുതലെടുത്ത് ജനങ്ങള്‍ തെരഞ്ഞെടുത്ത പിണറായി സര്‍ക്കാരിനെ അട്ടിമറിക്കാമെന്ന നിലപാട് കോണ്‍ഗ്രസ്എടുത്തപ്പോള്‍, കെപിസിസി എക്സിക്യൂട്ടീവ് അംഗം കൂടി ആയ താന്‍ ശക്തമായി പ്രതികരിക്കുകയായിരുന്നു.
രാജ്യത്തെ ഭരണഘടനയുടെ അടിസ്ഥാന തത്വം മറന്ന് കോണ്‍ഗ്രസ് സുപ്രീം കോടതി വിധി ഉപയോഗിച്ച് രാഷ്ട്രീയമുതലെടുപ്പിന് ശ്രമിച്ചപ്പോഴാണ് ചെറുക്കേണ്ടി വന്നത്. ഇതിന്റെ ഭാഗമായാണ് കെഡിഎഫ് നിലപാട് മാറ്റിയത്. ഈ സന്ദര്‍ഭത്തില്‍ കെഡിഎഫിലെ ചിലയാളുകളെ പിടിച്ച് കെഡിഎഫിനെ പിളര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചു. അങ്ങിനെയാണ് കെഡിഎഫ്(ഡി) ഉണ്ടായത്. അങ്ങിനെ സംഘടന വിട്ടവര്‍ ഇപ്പോള്‍ ഇപ്പോള്‍ മാതൃ സംഘടനയിലേക്ക് മടങ്ങിവരികയാണ്. അവരെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു. സംഘടനക്ക് ഇതിലൂടെ കൂടുതല്‍ ഊര്‍ജം കൈവരും. സംഘടനയിലേക്ക് കടന്നുവന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കും.
ജാതിയടിസ്ഥാനത്തിലുള്ള ചില സമുദായ സംഘടനകളെക്കാളും വലിയ പൊതുസംഘടനഎന്നനിലയില്‍ കെഡിഎഫ് മാറുമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘപരിവാറിന്റെ സവര്‍ണ രാഷ്ട്രീയത്തെ പ്രതിരോധിക്കാനും, സാമൂഹിക നീതി ഉറപ്പുവരുത്താനും ഭിന്നിച്ച് നിന്ന്കൊണ്ട് നേരിടാനാവില്ല. 1997 ജനുവരി 26ന് രൂപീകരിക്കപ്പെട്ട കേരള ദലിത്്് ഫെഡറേഷന്‍ വരും കാലങ്ങളില്‍ കൂടുതല്‍ ശക്തിയാര്‍ജിച്ച് സമ്മര്‍ദ്ദം വേണ്ടിടത്ത് സമ്മര്‍ദ്ദവും പ്രക്ഷോഭം വേണ്ടിടത്ത് പ്രക്ഷോഭവും നടത്തി ആദിവാസി-ദളിത് വിഭാഗങ്ങളുടെ മുന്നേറ്റംത്വരിതപ്പെടുത്തുമെന്ന് അദ്ദേഹം പി.രാമഭദ്രന്‍ പറഞ്ഞു.