കേരള ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ 65ാം- സംസ്ഥാന സമ്മേളനം 19, 20ന്
കോഴിക്കോട്: കേരള മൃഗസംരക്ഷണ വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ സംഘടനയായ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരും അസിസ്റ്റന്റ് ഓഫീസര്‍മാരും ഉള്‍പ്പെടുന്ന കേരള ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്റെ 65ാം- സംസ്ഥാന സമ്മേളനം 19,20ന് ശിക്ഷക് സദനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
19ന് കാലത്ത് 10മണിക്ക് പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍. കേളു സമ്മേളനം ഉദ്ഘാടനം ചെയ്യും. എം കെ രാഘവന്‍ എംപി, എംഎല്‍എമാരായ എം കെ മുനീര്‍, അഡ്വക്കേറ്റ്. മോന്‍സ് ജോസഫ്, അഹമ്മദ് ദേവര്‍കോവില്‍, അഡ്വക്കേറ്റ്. പിടിഎ റഹീം, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, മുഹമ്മദ് പേരാമ്പ്ര തുടങ്ങിയവര്‍ രണ്ട് ദിവസങ്ങളിലായി സമ്മേളനത്തില്‍ പങ്കെടുക്കും.
ഞായറാഴ്ച നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. കാലിത്തീറ്റയുടെ ഗുണനിലവാരം പരിശേധിക്കുന്നതിന് ജില്ലാതലത്തില്‍ ലബോറട്ടറികള്‍ സ്ഥാപിക്കുക, ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരുടെയും അസിസ്റ്റന്റ് ഫീല്‍ഡ് ഓഫിസര്‍മാരുടെയും ജനറല്‍ ട്രാന്‍സ്ഫര്‍,സ്പാര്‍ക്ക് മുഖേന മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഏറ്റവും വേഗം നടപ്പിലാക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ സര്‍ക്കാരിന്റെ മുന്‍പാകെ സമ്മേളനം
ഉന്നയിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെഎല്‍ഐസംസ്ഥാന പ്രസിഡന്റ് രതീശന്‍ അരിമ്മല്‍, സംസ്ഥാന സെക്രട്ടറി സജികുമാര്‍ ജി, ട്രഷറര്‍ രമേഷ് കെ, കെഎല്‍ ഐ ബുള്ളറ്റിന്‍ ചീഫ് എഡിറ്റര്‍ നവീന്‍ മഞ്ഞപ്പുഴ,ജില്ലാ സെക്രട്ടറി മുഹമ്മദ് യാസര്‍ എംകെ എന്നിവര്‍
പങ്കെടുത്തു.