എഫ് എന്‍ ടി ഒ നേതാവ് കെ വി ഗംഗാധരന്‍ നായരെ അനുസ്മരിച്ചു

എഫ് എന്‍ ടി ഒ നേതാവ് കെ വി ഗംഗാധരന്‍ നായരെ അനുസ്മരിച്ചു

എഫ് എന്‍ ടി ഒ നേതാവ് കെ വി ഗംഗാധരന്‍ നായരെ അനുസ്മരിച്ചു

കൊയിലാണ്ടി : എഫ് എന്‍ ടി ഒ നേതാവും കൊയിലാണ്ടി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനുമായിരുന്ന കെ വി ഗംഗധരന്‍ നായരുടെ നിര്യാണത്തില്‍ എഫ് എന്‍ ടി ഒ, സി ജി പി ഒ സംഘടനകളുടെ ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു. സി കെ ജി സെന്ററില്‍ വെച്ച് ചേര്‍ന്ന അനുസ്മരണ യോഗം എഫ് എന്‍ ടി ഒ മുന്‍ അഖിലേന്ത്യാ വൈസ് പ്രസിഡണ്ടും ഐ എന്‍ ടി യു സി ദേശീയ നേതാവുമായ എം കെ ബീരാന്‍ ഉത്ഘാടനം ചെയ്തു. സി ജി പി ഒ ജില്ലാ സെക്രട്ടറി ടി കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. സി ജി പി ഒ ജില്ലാ ജനറല്‍ സെക്രട്ടറിയും എഫ് എന്‍ ടി ഒ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ എം നാരായണന്‍, മുന്‍ കെ പി സി സി നിര്‍വാഹക സമിതി അംഗം വി ടി സുരേന്ദ്രന്‍, കെ കുഞ്ഞികൃഷ്ണന്‍ ( ബാലുശ്ശേരി ) എം പി ശശിധരന്‍ (വടകര), എന്‍ എ കുമാരന്‍ (കൂരാച്ചുണ്ട്), എന്‍ വി ഗോപാലന്‍ (കൊയിലാണ്ടി)സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *