നവീന്‍ ബാബുവിന്റെ യാത്രയയപ്പില്‍ വിതുമ്പി ജന്മ നാട്

നവീന്‍ ബാബുവിന്റെ യാത്രയയപ്പില്‍ വിതുമ്പി ജന്മ നാട്

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവനെ ജന്മ നാടിന്റെ നാടിന്റെയും രാഷ്ട്രീയ നേതാക്കളുടെയും സഹപ്രവര്‍ത്തകരുടെയും കണ്ണീരണിഞ്ഞ വിട.ഏറെ ജോലിഭാരം ഉള്ള ഒരു വകുപ്പില്‍ മുപ്പതിലേറെ വര്‍ഷക്കാലം ജോലി ചെയ്ത് യാത്ര പറഞ്ഞു പോകുമ്പോള്‍ നവീന്‍ ബാബു ഇതിലും മികച്ച യാത്രയയപ്പ് അര്‍ഹിച്ചിരുന്നതായി മുന്‍ പത്തനംതിട്ട കലക്ടര്‍ പി.ബി.നൂഹ്. വെള്ളപൊക്കം, ശബരിമലയിലെ സ്ത്രീപ്രവേശനം, കോവിഡ് എന്നീ മൂന്നു പ്രതിസന്ധി ഘട്ടങ്ങളെയും ഒരു പരിധി വരെ തരണം ചെയ്യാന്‍ തന്നെ സാധിച്ചത് നവീന്‍ ഉള്‍പ്പെടെയുള്ള അതിസമര്‍ഥരായ ഉദ്യോഗസ്ഥരുടെ സഹകരണം കൊണ്ടാണെന്നും. ഒരു കാര്യത്തിലും ഒരിക്കല്‍ പോലും പരാതി പറയാത്ത ഒരു ഉദ്യോഗസ്ഥന്‍ ഇത്തരത്തില്‍ യാത്ര പറഞ്ഞു പോകുന്നത് അസഹനീയമാണെന്നും നിങ്ങളുടെ സ്‌നേഹപൂര്‍ണമായ പെരുമാറ്റത്തിന്റെ, സഹാനുഭൂതിയുടെ പങ്കു പറ്റിയ ആയിരങ്ങള്‍ എന്നും നിങ്ങളെ കൃതജ്ഞതയോടെ ഓര്‍ക്കുന്നുണ്ടാകും. അതില്‍ ഞാനുമുണ്ടാകുമെന്നും പി.ബി.നൂഹ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

നവീന്‍ ബാബുവിന് ആദരാജ്ഞലിയര്‍പ്പിക്കാനെത്തിയ ദിവ്യ എസ്.അയ്യര്‍ വിതുമ്പിക്കരഞ്ഞാണ് മൃതദേഹത്തിനരികില്‍ നിന്നത്.
കോവിഡ് സമയത്തും, പ്രളയ ഘട്ടത്തിലും, ശബരിമലയുമായി ബന്ധപ്പെട്ട പ്രതിസന്ധി ഘട്ടത്തിലും കൃത്യമായു ംകാര്യക്ഷമമായും പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനാണ് നവീന്‍ എന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍ത്തു.പ്രവൃത്തികള്‍ വിശ്വസിച്ചേല്‍പ്പിക്കാന്‍ കഴിയുമായിരുന്ന കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനായിരുന്നു നവീന്‍ ബാബു.

 

നവീന്‍ ബാബുവിന്റെ യാത്രയയപ്പില്‍ വിതുമ്പി ജന്മ നാട്

 

Share

Leave a Reply

Your email address will not be published. Required fields are marked *