തൃശൂര്‍: മഹാകവി വളളത്തോളിന്റെ ജന്മദിനത്തില്‍ സാക്ഷിയുടെ നേതൃത്വത്തില്‍ കേരള സാഹിത്യ അക്കാദമിയില്‍ വള്ളത്തോള്‍ അനുസ്മരണ സമ്മേളനം നടന്നു. സാഹിത്യ അക്കാദമി പ്രസിഡന്റ് പ്രൊഫ.സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സാക്ഷി വൈസ് പ്രസിഡണ്ട്
ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു.പി.ബാലചന്ദ്രന്‍ എം.എല്‍.എ. 2024 ലെ വിജയി സിജി നാരായണന് വള്ളത്തോള്‍ പുരസ്‌കാരവും, വള്ളത്തോള്‍ രവീന്ദ്രനാഥ് ക്യാഷ് അവാര്‍ഡും,സാക്ഷി ജനറല്‍ സെക്രട്ടറി അനസ്ബി പ്രശസ്തി പത്രവും നല്‍കി.
സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം മുഖ്യ പ്രഭാഷണം നടത്തി.കവയിത്രി ഷൈലജ സീന ആമുഖ പ്രഭാഷണം നടത്തി.
പ്രശ്‌സ്ത ശില്‍പി ആര്‍. ശ്രീകുമാര്‍ തയ്യാറാക്കിയ മഹാകവിയുടെ ശില്‍പം അക്കാദമിക്ക് സമ്മാനിച്ചു.
ചടങ്ങില്‍ മഹാകവിയുടെ സ്മരണാര്‍ത്ഥം സാക്ഷി പുറത്തിറക്കിയ കവിതാ സമാഹാരം സ്‌നേഹാമൃതം പ്രകാശനം ചെയ്തു. കാനം ജയകുമാര്‍, എളവൂര്‍ വിജയന്‍, സുനില്‍ നടയ്ക്കല്‍
ലളിതാ വിജയന്‍, സുധാമണി, ദാസ് ഭട്ടതിരി, ദിനേഷ് മാക്കൂല്‍,വി.എന്‍. സുരേഷ്‌കുമാര്‍,
രാമവാര്യര്‍,രാജിവ് ചേമഞ്ചേരി,മുഹമ്മദ് പട്ടിക്കര,സരിത മത്തായി തുടങ്ങിയവര്‍ കവി സമ്മേളനത്തില്‍ കവിതകള്‍ അവതരിപ്പിച്ചു.
വള്ളത്തോളിന്റെ ജന്മദിനത്തില്‍
സാക്ഷി അനുസ്മരണ സമ്മേളനം നടത്തി