കോഴിക്കോട്: ദിനംപ്രതി ആയിരക്കണക്കിന് സാധാരണക്കാരായ രോഗികള്‍ വന്നു പോകുന്ന ഗവണ്‍മെന്റ് ബീച്ച് ആശുപത്രിയിലെ പോരായ്മകള്‍ക്കെതിരെ അടിയന്തര പരിഹാരം കാണണമെ ന്നാവശ്യപ്പെട്ട് ഫോര്‍വേഡ് ബ്ലോക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിയുടെ മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.
ആരോഗ്യ വകുപ്പ് അധികാരികള്‍ ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചില്ലെങ്കില്‍ നവംബര്‍ ആദ്യവാരം മുതല്‍ ആശുപത്രി പടിക്കല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് പ്രതിഷേധ ധര്‍ണ്ണ മുന്നറിയിപ്പ് നല്‍കി.
സമരപരിപാടി ജില്ലാ സെക്രട്ടറി രാംദാസ് വേങ്ങേരി ഉദ്ഘാടനം ചെയ്തു.ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.എം.സത്യജിത്ത് പണിക്കര്‍ അധ്യക്ഷത വഹിച്ചു. എം.വിനയന്‍, പി .ജനാര്‍ദ്ദനന്‍, രതീഷ് കരുവിശ്ശേരി, തങ്കം പറമ്പില്‍, സംഗീത ചേവായൂര്‍, ചന്ദ്രിക ചെറുവറ്റ എന്നിവര്‍ സംസാരിച്ചു.