വടകര: സിപിഐ നേതാക്കളായിരുന്ന കെ എം കൃഷ്ണന്റെയും ടി പി മൂസയുടേയും ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.സിപിഐ ജില്ലാ അസി. സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വ. പി ഗവാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എല്‍ ഡിഎഫ് സര്‍ക്കാറിന് നല്‍കിയ മുന്നറിയിപ്പ് ഗൗരവപൂര്‍വ്വം പരിഗണിച്ച്, ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് അഡ്വ. പി ഗവാസ് പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ കടുത്ത സാമ്പത്തിക ഉപരോധം കേരളം അഭിമുഖീകരിക്കുകയാണ്. വയനാട്ടിലുണ്ടായ മഹാദുരന്തത്തെ തുടര്‍ന്ന് വയനാട്ടില്‍ പ്രധാനമന്ത്രി വന്നുപോയെങ്കിലും ധനസഹായം അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. ഈ വിഷയത്തില്‍ കേരളത്തിലെ ജനങ്ങളുടെ യോജിച്ച പ്രതിഷേധം ഉയര്‍ന്നുവരണം. കേന്ദ്ര നിലപാടുകള്‍ക്കിടയിലും കേരള
ത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും പി ഗവാസ് കൂട്ടിച്ചേര്‍ത്തു.
സിപിഐ ലോക്കല്‍ സെക്രട്ടറി കെ.കെ രഞ്ജീഷ് അധ്യക്ഷത വഹിച്ചു. ആര്‍ ശശി, പി സുരേഷ് ബാബു, ആര്‍ സത്യന്‍, അജയ് ആവള, എന്‍ എം ബിജു, ഇ രാധാകൃഷ്ണന്‍, എ കെ കുഞ്ഞിക്കണാരന്‍ എന്നിവര്‍ സംസാരിച്ചു.കാലത്ത് കെ എം കൃഷ്ണന്‍ സ്മൃതി മണ്ഡപത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗം സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഇ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
പി സുരേഷ് ബാബു, ആര്‍ സത്യന്‍, ആര്‍ കെ ഗംഗാധരന്‍, എന്‍ എം വിമല, ഒ എം അശോകന്‍ എന്നിവര്‍ സംസാരിച്ചു.
ടി പി മൂസയുടെ വസതിയില്‍ നടന്ന ടി പി മൂസ അനുസ്മരണം പാര്‍ട്ടി ജില്ലാ എക്‌സിക്യൂട്ടീവ് അം ഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
എന്‍ എം ബിജു അധ്യക്ഷത വഹിച്ചു.കെ കെ ബാലന്‍ മാസ്റ്റര്‍, ആര്‍ സത്യന്‍, എന്‍ എം വിമല, കെ കെ രഞ്ജീഷ്, സി ബാബു എന്നിവര്‍ സംസാരിച്ചു.
അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു