കോട്ടയം: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതിനെതിരെ ഡോ.സരിന് നടത്തിയ വാര്‍ത്താസമ്മേളനം അച്ചടക്ക ലംഘനമാണെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. സരിന്റേത് വെല്ലുവിളിയാണെങ്കില്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സരിന്റെ നടപടി തിരഞ്ഞെടുപ്പ് ഒരുക്കത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും ഈയൊരു തീരുമാനം വന്നപ്പോള്‍ ഒരു വ്യത്യസ്ത അഭിപ്രായം വന്നു. അത് പരസ്യമായി പറഞ്ഞത് തെറ്റായി പോയി എന്നാണ് എല്ലാവരുടെയും വിലയിരുത്തല്‍. ഇനിയും മുന്നോട്ട് അതേ തെറ്റിലൂടെയാണ് പോവുന്നതെങ്കില്‍ നടപടിയെ പറ്റി അപ്പോള്‍ ചിന്തിക്കുന്നതായിരിക്കും. പാര്‍ട്ടിയുമായി യോജിച്ചു പോകണം എന്ന് തോന്നിയാല്‍ അതിനും അവസരം ഉണ്ടാകുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
പാലക്കാട് സ്ഥാനാര്‍ഥിത്വത്തില്‍ തിരുത്തലുകളുണ്ടായില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കുമെന്ന് സരിന് പറഞ്ഞു. തോറ്റാല്‍ തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലല്ല രാഹുല്‍ ഗാന്ധിയാണെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ച പ്രഹസനമായിരുന്നെന്നും നല്ല തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും സരിന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.