കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ വീടിനു മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പൊലീസ് നിരത്തിയ ബാരിക്കേഡ് മറികടക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമം നടത്തിയെങ്കിലും പൊലീസ് തടഞ്ഞു. സ്ഥലത്ത് സംഘര്‍ഷ സാധ്യത മുന്‍കൂട്ടികണ്ട് പൊലീസ് രാവിലെ മുതല്‍ സുരക്ഷ ഒരുക്കിയിരുന്നു.
ദിവ്യയ്ക്ക് സംരക്ഷണമൊരുക്കി പൊലീസ് നിലയുറപ്പിച്ചതിനൊപ്പം പ്രതിരോധം തീര്‍ത്ത് സിപിഎം പ്രവര്‍ത്തകരും നിലയുറപ്പിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന് പ്രവര്‍ത്തകരും സ്ഥലത്ത് കൂട്ടമായി എത്തിയിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയുടെ വീടിന്
മുന്നില്‍ ബിജെപി പ്രതിഷേധം