ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായി നാഷണല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷന്‍ ഒമര്‍ അബ്ദുല്ല ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഷേര്‍-ഇ-കശ്മീര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 11.30നായിരുന്നു സത്യപ്രതിജ്ഞ ചടങ്ങചടങ്ങുകള്‍. മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും.
.
സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് ജമ്മുകശ്മീരില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കി. കശ്മീരിനുള്ള പ്രത്യേക അധികാരം ഒഴിവാക്കിയതിനു ശേഷമുള്ള ആദ്യ മുഖ്യമന്ത്രിയായാണ് ഒമര്‍ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്യുന്നത്. നാഷനല്‍ കോണ്‍ഫറന്‍സ് (എന്‍സി) ഉപാധ്യക്ഷനായ ഒമര്‍ (54) രണ്ടാംതവണയാണ് മുഖ്യമന്ത്രിയാവുന്നത്. 2009 മുതല്‍ 2014 വരെ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു.
സത്യപ്രതിജ്ഞ ചടങ്ങിന് ഇന്ത്യാ സഖ്യത്തിലെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരുള്‍പ്പെടെ ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കളെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സന്നിഹിതരായിരിക്കും.
എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ലാലു പ്രസാദ് യാദവ്, എം.കെ. സ്റ്റാലിന്‍, ഉദ്ധവ് താക്കറെ, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, മെഹബൂബ മുഫ്തി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, അരവിന്ദ് കെജ്രിവാള്‍ എന്നിവരും പ്രധാന ക്ഷണിതാക്കളാണ്.
ഒമര്‍ അബ്ദുല്ല ഇന്ന് അധികാരമേല്‍ക്കും