കണ്ണൂര്‍: നവീന്‍ ബാബുവിനെ അപമാനിക്കാന്‍ മുന്‍കൂട്ടി തയ്യാറെടുത്താണ് ദിവ്യ യാത്രയയപ്പ് ചടങ്ങിലെത്തിയത്. കലക്ടറേറ്റിലെ റവന്യു സ്റ്റാഫിനല്ലാതെ മറ്റാര്‍ക്കും ക്ഷണമില്ലാത്തിടത്ത് മാധ്യമപ്രവര്‍ത്തകരോ പിആര്‍ഡി ജീവനക്കാരോ ഉണ്ടായിരുന്നില്ല.എന്നാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ക്ഷണിക്കാതെ കയറിച്ചെല്ലുന്നതിനു മുന്‍പ് ഒരു വിഡിയോഗ്രഫര്‍ സ്ഥലത്തെത്തി കാത്തിരുന്നു. ദിവ്യയുടെ 6 മിനിറ്റ് പ്രസംഗവും ഇറങ്ങിപ്പോക്കും പൂര്‍ണമായി ചിത്രീകരിച്ചു. ഈ വിഡിയോ രാത്രി മാധ്യമ പ്രവര്‍ത്തകര്‍ക്കും ചാനലുകള്‍ക്കും ലഭ്യമാക്കി. യാത്രയയപ്പില്‍ എഡിഎമ്മിനെ ദിവ്യ വിമര്‍ശിച്ചകാര്യം വാര്‍ത്തയാവുകയും സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിക്കുകയും ചെയ്തു. എഡിഎമ്മിനെ പരമാവധി അപമാനിച്ചുവിടുക എന്ന കൃത്യമായ ലക്ഷ്യമായിരുന്നു ദിവ്യക്ക്.
തലശ്ശേരി കുട്ടിമാക്കൂലില്‍ സഹോദരിമാരില്‍ ഒരാള്‍ ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ മുന്‍പും പി.പി.ദിവ്യയ്‌ക്കെതിരെ കേസെടുത്തിരുന്നു. ചാനല്‍ ചര്‍ച്ചയില്‍ ഇവര്‍ പൊതുശല്യമെന്ന തരത്തില്‍ ദിവ്യ പറഞ്ഞതിനെത്തുടര്‍ന്നാണ് അതിലൊരു പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നായിരുന്നു പരാതി. പട്ടികവിഭാഗ കമ്മിഷനാണ് അന്നു കേസെടുത്തത്.
നവീന്‍ ബാബുവിനെ അപമാനിക്കാന്‍ മുന്‍കൂട്ടി
തയ്യാറെടുത്ത് ദിവ്യ