പാലക്കാട്:തെറ്റ് തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കുമെന്ന് പാലക്കാട് ഉപതിരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അതൃപ്തി പ്രകടിപ്പിച്ച കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ പി.സരിന്‍. പൊതു പ്രവര്‍ത്തനത്തിന് വേണ്ടിയാണ് സിവില്‍ സര്‍വ്വീസ് വിട്ടത്.ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതില്‍ അതൃപ്തിയുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പാര്‍ട്ടി തീരുമാനങ്ങളുടെ രീതി മാറിയെന്നും സരിന്‍ കുറ്റപ്പെടുത്തി. പാര്‍ട്ടി മൂല്യങ്ങളിലുള്ള വിശ്വാസത്തില്‍ കോട്ടം വന്നു. ഈ രീതിയില്‍ പോയാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റു പോകുമെന്നും സരിന്‍ പറഞ്ഞു.ഖര്‍ഗക്കും രാഹുലിനും കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട്ടെ യാഥാര്‍ത്ഥ്യം നേതൃത്വം തിരിച്ചറിയണം. ഞാന്‍ ലഫ്റ്റ് അടിച്ച് പോകുന്ന ആളല്ല. പറയാനുള്ളത് പറഞ്ഞേ പോകുകയുള്ളൂവെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.