കോഴിക്കോട്:മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്‍ സംബന്ധിച്ച് ജില്ലയിലെ റെസിഡന്റ്സ് അസോസിയേഷനുകളുടെ യോഗം പുതിയറ എസ് കെ പൊറ്റെക്കാട് ഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ പി ഗവാസ് ഉദ്ഘാടനം ചെയ്തു . റെസിഡന്റ്സ് അപ്പെക്‌സ് കൗണ്‍സില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം കെ ബീരാന്‍ അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷ്യന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ പി ടി പ്രസാദ് വിഷയാവതരണം നടത്തി. ശുചിത്വ മിഷ്യന്‍ കോ-ഓര്‍ഡിനേറ്റര്‍ എം ഗൗതമന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ പൂജ ലാല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് തലങ്ങളിലും റെസിഡന്റ്സ് അസോസിയേഷനുകളുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കണമെന്നും, റെസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധികളെ എല്ലാ തലങ്ങളിലും ക്യാമ്പയിന്‍ നിര്‍വഹണ സമിതികളില്‍ ഉള്‍പ്പെടുത്തണമെന്നും യോഗം നിര്‍ദേശിച്ചു.