തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ അതൃപ്തി. രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം കെ.പി.സി.സി മീഡിയ ഗ്രൂപ്പ് ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ പി. സരിന്റെ പേരും പരിഗണിച്ചിരുന്നു. മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ സുധാകരന്റെ താല്‍പര്യം എന്നാല്‍ വി.ഡി സതീശന്റെയും ഷാഫി പറമ്പിലിന്റെയും പിന്തുണയാണ് രാഹുലിന് തുണയായത്. പാലക്കാട് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലെ അതൃപ്തി കാരണം സരിന്‍ രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഈ നടപടി. 11.45 ന് സരിന്‍ വാര്‍ത്താ സമ്മേളനവും വിളിച്ചിട്ടുണ്ട്.
സരിനെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമങ്ങള്‍ക്കിടെയാണ് ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് സരിന്‍ ലെഫ്റ്റ് അടിച്ചത്. ഇതോടെ സരിന്‍ രാജി പ്രഖ്യാപനം നടത്താനാണ് വാര്‍ത്താ സമ്മേളനം വിളിച്ചതെന്നാണ് അഭ്യൂഹം.