മെസ്സിയുടെ മികവില്‍ തകര്‍ത്ത് അര്‍ജന്റീന

മെസ്സിയുടെ മികവില്‍ തകര്‍ത്ത് അര്‍ജന്റീന

ബ്യൂണസ് ഐറിസ്: ദക്ഷിണ അമേരിക്ക ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ മികവില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ വിജയം. എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് ബൊളീവിയയെ തകര്‍ത്തത്.
പരിക്കിന് ശേഷം ടീമില്‍ തിരിച്ചെത്തിയ മെസ്സി ഹാട്രിക്കിനൊപ്പം രണ്ട് ഗോളുകള്‍ക്ക് അസിസ്റ്റ് ചെയ്തും നിറഞ്ഞാടി.

ബൊളീവിയക്കെതിരായ മത്സരത്തില്‍ സമഗ്രാധിപത്യവും അര്‍ജന്റീനയ്ക്കായിരുന്നു. 19-ാം മിനിറ്റില്‍ ലയണല്‍ മെസ്സിയാണ് ഗോള്‍വേട്ട തുടങ്ങിയത്.തുടര്‍ന്ന് 43-ാം മിനിറ്റില്‍ മെസ്സി നല്‍കിയ പന്ത് ലൗറ്റാരോ മാര്‍ട്ടിനസ് ഗോളാക്കി ലീഡുയര്‍ത്തി.
ആദ്യ പകുതി അവസാനിക്കുന്നതിനു മുമ്പ് മെസ്സിയുടെ മറ്റൊരു അസിസ്റ്റില്‍ ജൂലിയന്‍ അല്‍വാരസ് ടീമിന്റെ മൂന്നാം ഗോളും നേടി.
69-ാം മിനിറ്റില്‍ തിയാഗോ അല്‍മാഡയും സ്‌കോര്‍ ചെയ്തു. പിന്നാലെ 84, 86 മിനിറ്റുകളില്‍ സ്‌കോര്‍ ചെയ്ത മെസ്സി ഹാട്രിക്ക് തികച്ചു.

ജയത്തോടെ യോഗ്യതാ റൗണ്ടില്‍ 10 കളികളില്‍ നിന്ന് 22 പോയന്റുമായി അര്‍ജന്റീനയാണ് ഒന്നാമത്.

മെസ്സിയുടെ മികവില്‍ തകര്‍ത്ത് അര്‍ജന്റീന

 

 

Share

Leave a Reply

Your email address will not be published. Required fields are marked *