‘ഇന്‍ഫിനിറ്റോ’ ഇന്റര്‍ – സ്‌കൂള്‍ ഡിസബിലിറ്റി സ്‌പോര്‍ട്‌സ് മീറ്റ് 19, 20ന്

‘ഇന്‍ഫിനിറ്റോ’ ഇന്റര്‍ – സ്‌കൂള്‍ ഡിസബിലിറ്റി സ്‌പോര്‍ട്‌സ് മീറ്റ് 19, 20ന്

കോഴിക്കോട്: തണല്‍ സ്ഥാപനങ്ങളുടെ ‘ഇന്‍ഫിനിറ്റോ’ ഇന്റര്‍-സ്‌കൂള്‍ ഡിസബിലിറ്റി അത്‌ലറ്റിക് കായിക മേള 19, 20 തിയതികളില്‍ മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്‌മാന്‍ സ്റ്റേഡിയത്തില്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് 5 മണിവരെ നടക്കും. മേളയുടെ ഭാഗമായി നിരവധി കേന്ദ്രങ്ങളില്‍ ദീപശിഖാ പ്രയാണങ്ങളും അരങ്ങേറും.

12 ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍, ശിശു വികസന കേന്ദ്രങ്ങള്‍, 6 സ്‌പെഷ്യല്‍ സ്‌കൂളുകള്‍, 10 വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ അടക്കം മുപ്പതോളം സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. ഇന്റലക്ച്വല്‍ ഡിസബിലിറ്റി, ഓട്ടിസം, ഫിസിക്കല്‍ ഡിസബിലിറ്റി, ലേണിംഗ് ഡിസോര്‍ഡര്‍ തുടങ്ങിയ വ്യത്യസ്ത സാഹചര്യങ്ങള്‌ലുള്ള 3 മുതല്‍ 35 വയസുള്ള കുട്ടികളും യുവാക്കളും മേളയില്‍ പങ്കെടുക്കും.

 

‘ഇന്‍ഫിനിറ്റോ’ ഇന്റര്‍ – സ്‌കൂള്‍
ഡിസബിലിറ്റി സ്‌പോര്‍ട്‌സ് മീറ്റ് 19, 20ന്

Share

Leave a Reply

Your email address will not be published. Required fields are marked *