സാങ്കേതിക സര്‍വകലാശാല: ബിരുദദാന ചടങ്ങ് 22 ന്

സാങ്കേതിക സര്‍വകലാശാല: ബിരുദദാന ചടങ്ങ് 22 ന്

എ പി ജെ അബ്ദുല്‍ കലാം സാങ്കേതികശാസ്ത്ര സര്‍വകലാശാലയുടെ 2024 ലെ ബിരുദധാന ചടങ്ങ് ഒക്ടോബര്‍ 22ന് നടത്തുമെന്ന് സര്‍വകലാശാല അറിയിച്ചു. സാങ്കേതിക സര്‍വകലാശാലയില്‍ നിന്ന് 2024-ല്‍ ഗവേഷണ ബിരുദം (പി എച്ച്ഡി) ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കും 2024-ല്‍ ബിടെക് ഓര്‍ണേഴ്‌സ്, ബി ആര്‍ക്ക്, ബി എച് എം സി ടി, എം ടെക്, എം ആര്‍ക്ക്, എം പ്ലാന്‍, എം ബി എ, എം സി എ, എം സി എ (ഇന്റഗ്രേറ്റഡ്), എം സി എ എന്നീ ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും ചടങ്ങില്‍ പങ്കെടുക്കാം. പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാല പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15, വൈകുന്നേരം 5 മണി വരെ. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.Website: www.ktu.edu.in

 

 

 

 

സാങ്കേതിക സര്‍വകലാശാല: ബിരുദദാന ചടങ്ങ് 22 ന്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *