കോഴിക്കോട്: പ്രൊഫ. ശോഭീന്ദ്രന്‍ ഒന്നാം ചരമവാര്‍ഷിക ദിനാചരണം പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു.കോഴിക്കോട് – വയനാട് ജില്ലകളിലായി വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ചു.. വൃക്ഷാദരം, സ്മൃതിവൃക്ഷം, ഹരിത യാത്ര, ഹരിത സംഗമം, ഹരിത ഗാനം, ഹരിത ആദരം, ഹരിതപ്രാശം തുടങ്ങിയവയായിരുന്നു പരിപാടികള്‍. കോഴിക്കോട് നിന്നും ഹരിത യാത്രയായി ചൂരല്‍ മലയില്‍ എത്തി ഉരുള്‍പൊട്ടലിനെ അതിജീവിച്ച ആല്‍മരത്തെ ആദരിച്ചത് ശ്രദ്ധേയമായി. . ഹരിതയാത്ര കടന്നുപോയ കോഴിക്കോട് – താമരശ്ശേരി – വയനാട് റൂട്ടില്‍ സ്മൃതി വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചു. ഇതിന്റെ ഔപചാരിക ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷ്‌റഫ് നിര്‍വഹിച്ചു. പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷന്‍ പ്രസിഡണ്ട് വടയക്കണ്ടി നാരായണന്‍ അധ്യക്ഷനായി. ചൂരല്‍ മലയിലെ അരയാലിനെ ഹംസ മടിക്കൈ ആദരിച്ചു. അനുസ്മരണ സമ്മേളനം ദേശീയ കര്‍ഷക പുരസ്‌കാര ജേതാവ് കെ ബി ആര്‍ കണ്ണന്‍ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. ചൂരല്‍മല ദുരന്തത്തില്‍ ആദ്യത്തെ മൃതദേഹം വീണ്ടെടുത്ത അട്ടമല ബാലനെ പശ്ചിമഘട്ട സംരക്ഷണ സമിതി സെക്രട്ടറി ബഷീര്‍ ആനന്ദ് ജോണ്‍ ആദരിച്ചു. ഫൗണ്ടേഷന്‍ സെക്രട്ടറി സെഡ് എ സല്‍മാന്‍, വൈസ് പ്രസിഡന്റ് ഷജീര്‍ഖാന്‍ വയ്യാനം, ട്രഷറര്‍ എം ഷെഫീക്ക്, ഐടി കോഡിനേറ്റര്‍ പി കെ വികാസ്, സന്ധ്യ കരണ്ടോട്, കെ കെ ബിനീഷ് കുമാര്‍, ചന്ദ്രന്‍ ആപ്പറ്റ, ബഷീര്‍ കളത്തിങ്കല്‍, വാര്‍ഡ് മെമ്പര്‍ ഹാരിസ് മേപ്പാടി, സഫീറ നസീര്‍, ഹാഫിസ് പൊന്നേരി, ജലീല്‍ കുറ്റ്യാടി, കെ ഗ്രിജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഹരിത യാത്രയില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും സ്മൃതി വൃക്ഷങ്ങള്‍ സമ്മാനമായി നല്‍കി.
പ്രൊഫ. ശോഭീന്ദ്ര സ്മരണയില്‍ പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഒരു പൊതു കിണര്‍ നിര്‍മ്മിച്ചു നല്‍കും.ഹംസ മടിക്കൈ ആണ് കിണര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്. എല്ലാവര്‍ക്കും ജലം എടുക്കാന്‍ കഴിയുന്ന രീതിയില്‍ ആയിരിക്കും കിണര്‍ നിര്‍മ്മാണം.