പി.കെ.മുഹമ്മദിന്റെ ആത്മകഥ പ്രകാശനം ചെയ്തു

പി.കെ.മുഹമ്മദിന്റെ ആത്മകഥ പ്രകാശനം ചെയ്തു

കോഴിക്കോട്: മുസ്ലിം ലീഗ് പാര്‍ട്ടിയുടെ നയ നിലപാടുകളോട് സമരസപ്പെടുമ്പോള്‍ തന്നെ യുവജന വിഭാഗങ്ങള്‍ തിരുത്തല്‍ ശക്തിയാവണമെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു. എല്ലാത്തിനും മൂകമായി സാക്ഷികളാകേണ്ടവരല്ല യുവാക്കള്‍ എന്ന് യുവ തലമുറയെ ബോധ്യപ്പെടുത്തിയ ആളാണ് മുസ്ലിംയൂത്ത് ലീഗിന്റെ സ്ഥാപക നേതാവായ പി.കെ.മുഹമ്മദ് എന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.മൂല്യബോധമുള്ള നേതൃത്വത്തെ സൃഷ്ടിച്ചെടുക്കാന്‍ കഠിനാധ്വാനം ചെയ്ത അദ്ദേഹം പ്രലോഭനങ്ങള്‍ക്ക് ഒരിക്കലും വഴങ്ങിയില്ല. അതു കൊണ്ടു തന്നെ ജീവിതത്തിന്റെ പുറമ്പോക്കിലൂടെ ഒരാള്‍ എന്ന തലക്കെട്ട് അര്‍ഥവത്താണ്. മുഖ്യധാരയിലേക്ക് തിക്കിത്തിരക്കി ഒരിക്കലും വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
പി.കെ.മുഹമ്മദിന്റെ ‘ജീവിതത്തിന്റെ പുറമ്പോക്കിലൂടെ ഒരാള്‍’ എന്ന ആത്മകഥ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി. തുഫൈല്‍ പുസ്തകം ഏറ്റുവാങ്ങി. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷത വഹിച്ചു.മുന്‍ മന്ത്രി പി.കെ.കെ ബാവ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി അനുഗ്രഹ ഭാഷണം നടത്തി. പ്രസാധകനായ വി.പി .മുഹാദിനും കവര്‍ രൂപകല്പന ചെയ്ത ഫൈസല്‍ പുത്തലത്തിനും പി.കെ.കെ. ബാവ ഉപഹാരം സമ്മാനിച്ചു. പി.കെ.മുഹമ്മദിന് കോഴിക്കോട് സംയുക്ത മഹല്ലു ജമാഅത്ത് ഉപഹാരം ഖാസി മുഹമ്മദ് കോയ തങ്ങള്‍ സമ്മാനിച്ചു. പി.ടി. തുഫൈല്‍ പുസ്തകം ഏറ്റുവാങ്ങി.
ഡോ.എം.എന്‍. കാരശ്ശേരി, മുസ്ലിംയൂത്ത്ലീഗ് മുന്‍ ജനറല്‍ സെക്രട്ടറി സി. മമ്മൂട്ടി, ടി.സി മുഹമ്മദ്, നവാസ് പൂനൂര്‍, കെ.മൊയ്തീന്‍കോയ, ഇ.പി മുഹമ്മദ്, ആഷിക് ചെലവൂര്‍, പി.കെ. മുഹമ്മദ് സംസാരിച്ചു. ടി.പി. ചെറൂപ്പ സ്വാഗതവും സി.പി.ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.

 

 

 

പി.കെ.മുഹമ്മദിന്റെ ആത്മകഥ പ്രകാശനം ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *