ഓവര്‍സീസ് എന്‍സിപി ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു

ഓവര്‍സീസ് എന്‍സിപി ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു

കുവൈറ്റ് : ഓവര്‍സീസ് എന്‍സിപി കുവൈറ്റ് കമ്മിറ്റി ഗാന്ധിജയന്തി ദിനാഘോഷവും സ്തനാര്‍ബുദ അവബോധ സെമിനാറും സംഘടിപ്പിച്ചു.അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് നടന്ന പരിപാടി ലോക കേരളസഭ പ്രതിനിധി ബാബു ഫ്രാന്‍സീസ് ഒലക്കേങ്കില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ഒഎന്‍ സി പി കുവൈറ്റ് ജനറല്‍ സെക്രട്ടറി അരുള്‍രാജ് സ്വാഗതം പറഞ്ഞു. ഗ്ലോബല്‍ ട്രഷറര്‍ ബിജു സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ സുസോവന സുജിത് നായര്‍(മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ബ്രസ്റ്റ് യൂണിറ്റ് -കുവൈറ്റ് കാന്‍സര്‍ കണ്‍ട്രോള്‍ സെന്റര്‍)
സ്തനാര്‍ബുധ അവബോധ സെമിനാറിന് നേതൃത്വം നല്‍കി ഒ എന്‍ സി പി കുവൈറ്റ് ചാപ്റ്റര്‍ രക്ഷാധികാരിയും യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിന്റെ അഡ്മിനിസ്‌ട്രേറ്ററുമായ ജോണ്‍ തോമസ് കളത്തിപ്പറമ്പില്‍ ഗാന്ധിജയന്തി സന്ദേശം നല്‍കി . ജോയിന്റ് സെക്രട്ടറി അശോകന്‍ തിരുവനന്തപുരം ,വൈസ് പ്രസിഡണ്ട് സണ്ണി മിറാണ്ടാ ( കര്‍ണ്ണാടക )
ട്രഷറര്‍ രവീന്ദ്രന്‍, സാദിഖ് അലി ( ലക്ഷ ദ്വീപ്) മുഹമ്മദ് ഫൈസല്‍ ( പോണ്ടിച്ചേരി ), ഹമീദ് പാലേരി , അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. പുതിയ തായി സംഘടനയില്‍ ചേര്‍ന്ന അംഗങ്ങളെ സ്വീകരണം നല്‍കുകയും മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിക്കുകയും ചെയ്തു .തുടര്‍ന്ന് ഒ എന്‍ സി പി കുവൈറ്റ് വൈസ് പ്രസിഡന്റ് പ്രിന്‍സ് കൊല്ലപ്പിള്ളി നന്ദി പറഞ്ഞു .

 

 

ഓവര്‍സീസ് എന്‍സിപി ഗാന്ധിജയന്തി
ദിനാഘോഷം സംഘടിപ്പിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *