ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ പുതിയ ഷോറൂം ഷൊര്‍ണൂരില്‍ ഉദ്ഘാടനം ചെയ്തു

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ പുതിയ ഷോറൂം ഷൊര്‍ണൂരില്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം ഷൊര്‍ണൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഷോറൂമിന്റെ ഉദ്ഘാടനം ബോചെയും സിനിമാതാരം അദിതി രവിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ഡയമണ്ട് ആഭരണങ്ങളുടെ ആദ്യ വില്‍പ്പന എം.കെ. ജയപ്രകാശ് (ചെയര്‍മാന്‍, ഷൊര്‍ണൂര്‍ നഗരസഭ), സ്വര്‍ണാഭരണങ്ങളുടെ ആദ്യ വില്‍പ്പന പ്രവീണ്‍ കുഞ്ഞുമോന്‍ (വാര്‍ഡ് കൗസിലര്‍, ഷൊര്‍ണൂര്‍ നഗരസഭ) എന്നിവര്‍ നിര്‍വ്വഹിച്ചു. ഇ.പി. നന്ദകുമാര്‍ (വാര്‍ഡ് കൗസിലര്‍, ഷൊര്‍ണൂര്‍ നഗരസഭ) കെ.ബി ജൂബി (വ്യാപാരി വ്യവസായി ഏകോപന സമിതി), കെ.കെ യുസഫ് ഹാജി (പ്രസിഡണ്ട്, ഗോള്‍ഡ് അസോസിയേഷന്‍), വി.പി. സുരേന്ദ്രന്‍ (ട്രഷറര്‍, കെ.വി.വി.ഇ.എസ്.), വി.ആര്‍. ഷാജു (വൈസ് പ്രസിഡന്റ്, കെ.വി.വി.ഇ.എസ്.), അന്ന ബോബി (ഡയറക്ടര്‍), സാം സിബിന്‍ (ഡയറക്ടര്‍), വി.കെ. ശ്രീരാമന്‍ (പിആര്‍ഒ, ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്) എന്നിവര്‍ ആശംസകളറിയിച്ചു. അനില്‍ സി.പി. (ജി.എം. മാര്‍ക്കറ്റിംഗ്) സ്വാഗതവും ജോജി എം.ജെ. (പിആര്‍ഒ) നന്ദിയും അറിയിച്ചു. ഉദ്ഘാടനവേളയില്‍ ഷൊര്‍ണൂരിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ രോഗികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന ധനസഹായം ബോചെ വിതരണം ചെയ്തു.

 

 

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ
പുതിയ ഷോറൂം ഷൊര്‍ണൂരില്‍ ഉദ്ഘാടനം ചെയ്തു

Share

Leave a Reply

Your email address will not be published. Required fields are marked *