ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ടു കിണറില്‍ വീണു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ടു കിണറില്‍ വീണു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊച്ചി: കോലഞ്ചേരിക്ക് സമീപം പാങ്കോട് ഓടിക്കൊണ്ടിരിക്കുന്ന കാര്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്കു വീണു. വെള്ളിയാഴ്ച രാത്രി 9.20ഓടെയാണ് പാങ്കോട് ചാക്കപ്പന്‍ കവലയ്ക്കു സമീപം കാര്‍ 15 അടി താഴ്ചയുള്ള കിണറ്റിലേക്കു വീണത്. ആലുവയിലേക്ക് പോകുകയായിരുന്ന യാത്രികരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. കാറിലെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കിണറ്റില്‍ 6 അടി ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു.

അതേസമയം യാത്രികരെ കിണറ്റില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടുത്തി. ദമ്പതികളും ആലുവ കൊമ്പാറ സ്വദേശികളുമായ കാര്‍ത്തിക് എം.അനില്‍ (27), വിസ്മയ (26), എന്നിവരെയാണ് പട്ടിമറ്റം അഗ്‌നിരക്ഷാ നിലയം സ്റ്റേഷന്‍ ഓഫിസര്‍ എന്‍.എച്ച്.അസൈനാരുടെ നേതൃത്വത്തില്‍ പുറത്തെത്തിച്ചത്. കാര്‍ റോഡിലെ ചപ്പാത്തില്‍ ഇറങ്ങിയപ്പോള്‍ നിയന്ത്രണം വിടുകയായിരുന്നുവെന്ന് യാത്രികര്‍ പറയുന്നു.

കിണറില്‍ വെള്ളം കുറവായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. അപകടം നടന്നതിനു പിന്നാലെ ദമ്പതികള്‍ക്ക് കാറിന്റെ ഡോര്‍ തുറക്കാന്‍ സാധിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമായി. ഇരുവരുടെയും പരുക്ക് ഗുരുതമല്ല. കാര്‍ പിന്നീട് ക്രൈയിന്‍ ഉപയോഗിച്ച് പുറത്തെടുത്തു.

 

 

ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ടു
കിണറില്‍ വീണു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

 

Share

Leave a Reply

Your email address will not be published. Required fields are marked *