തിരുവനന്തപുര: പീഡനകേസില്‍ ചോദ്യം ചെയ്യലിന് നടന്‍ സിദ്ദിഖ് തിരുവന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരായി. മകന്‍ ഷഹീന്‍ സിദ്ദിഖിനും നടന്‍ ബിജു പപ്പനുമൊപ്പമാണ് സിദ്ദിഖ് ചോദ്യം ചെയ്യലിനെത്തിയത്. തിങ്കളാഴ്ച സിദ്ദീഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിച്ചെങ്കിലും ആവശ്യപ്പെട്ട രേഖകളില്ലാത്തതിനാല്‍ ഇന്ന് ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കി.പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ അദ്ദേഹം ഇന്ന് ഹാജരാക്കുമോ എന്ന കാര്യം വ്യക്തമല്ല.
രണ്ടാഴ്ചത്തേക്കാണ് സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞത്. നേരത്തെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ ഒളിവിലായിരുന്നു സിദ്ദിഖ്. ഇതിനിടെ സുപ്രീം കോടതിയെ സമീപിച്ച അദ്ദേഹം അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് സ്വന്തമാക്കി. ഉത്തരവ് ലഭിച്ച ശേഷമാണ് സിദ്ദിഖ് ഒളിവില്‍ നിന്നും പുറത്തെത്തിയത്.
2016ല്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച് സിദ്ദിഖ് അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തത്.