ഓരോ എഴുത്തുകാരനും ഓരോ താപസകനാണെന്നും ചരിത്രാന്വേഷണം എന്നത് ഒരു സപര്യയാണെന്നും ഇതിന് മുതിരുന്നവരുടെ എണ്ണം അനുദിനം കുറഞ്ഞു വരികയാണെന്നും കേരള പ്രാദേശിക ചരിത്ര പഠന സമിതി കോഴിക്കോട് ജില്ലാ സമിതി യോഗം അഭിപ്രായപ്പെട്ടു.
സാധാരണക്കാരില്‍ സാധാരണക്കാരാനായ, .ഗ്രാമീണ പശ്ചാത്തലത്തില്‍ വളര്‍ന്നു വന്ന ചരിത്രകാരന്‍ എന്നതിനേക്കാള്‍ അന്വേഷണ കുതുകിയാണ് അശോകന്‍ ചേമഞ്ചേരി എന്ന് യോഗം വിലയിരുത്തി. പോര്‍ളിതിരി കോഴിക്കോടിന്റെ ആദ്യ രാജാവ്, ചേരമാന്‍ പെരുമാള്‍, ജീവിത ശൈലീ രോഗങ്ങളും ആരോഗ്യവും, എന്താണ് ഹോമിയോപ്പതി, പ്രമേഹത്തെനേരിടാം ഭക്ഷണത്തിലൂടെ തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ച അശോകന്‍ ചേമഞ്ചേരിയെ അളകാപുരിയില്‍ ചേര്‍ന്ന പ്രാദേശിക ചരിത്ര പഠന സമിതി യോഗം ആദരിച്ചു. അശോകന്‍ ചേമഞ്ചേരി മറുമൊഴി നടത്തി.
പ്രാദേശിക ചരിത്ര പഠന സമിതി ജില്ലാ പ്രസിഡണ്ട് ടി.വി.രാജന്‍ അധ്യക്ഷത വഹിച്ചു. രമേഷ് കോട്ടായി, കെ.പി.കൃഷ്ണന്‍ കുട്ടി,
പി രാമകൃഷ്ണന്‍, വി.എം. മാത്യു, ഇമ്മാനുവല്‍ പള്ളത്ത്, മോഹനന്‍ പുത്തഞ്ചേരി, കെ.പി. ആലി, ഉമ്മര്‍ പി.എന്‍, സുധീഷ് സുഗുണാനന്ദന്‍, ജിതിനം രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.