അന്തരിച്ച് വ്യവസായ കുലപതി രത്തന്‍ ടാറ്റയെ അനുസ്മരിച്ച് അമിതാഭ് ബച്ചനും രജനീകാന്തും.അദ്ദേഹത്തിന്റെ വിയോഗത്തോടെ ഒരു യുഗമാണ് അവസാനിച്ചതെന്ന് ബച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒരു രാജ്യത്തിന് എറ്റവും മികച്ചത് നല്‍കാനും ്തിനുവേണ്ടിയുള്ള രത്തന്‍ ടാറ്റയുടെ കാഴ്ചപ്പാടും ദൃഢ നിശ്ചയവും എന്നും അഭിമാനമാണ്. പൊതുവായ മാനുഷിക ആവശ്യങ്ങള്‍ക്കായി അദ്ദേഹത്തോടൊന്നിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ഏറ്റവും വലിയ ബഹുമതിയാണെന്നും അമിതാഭ് ബച്ചന്‍ കുറിച്ചു.
ഇന്ത്യയുടെ യഥാര്‍ഥ മകനാണ് വിടപറഞ്ഞിരിക്കുന്നതെന്ന് നടന്‍ രജിനികാന്തും അനുസ്മരിച്ചു.തന്റെ കാഴ്ചപ്പാടുകളും അഭിനിവേശവും കൊണ്ട് ഇന്ത്യയെ ലോകത്തിന് മുമ്പിലെത്തിച്ച ഇതിഹാസം. ആയിരക്കണക്കിന് വ്യവസായികളെ പ്രചോദിപ്പിച്ച മനുഷ്യന്‍. ഒരുപാട് തലമുറകളിലായി ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. എല്ലാവരും ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത മനുഷ്യന്‍. അദ്ദേഹത്തിന് എന്റെ സല്യൂട്ട്. അദ്ദേഹവുമായി ചെലവഴിച്ച നിമിഷങ്ങള്‍ എക്കാലവും ഞാന്‍ വിലമതിക്കും. ഇന്ത്യയുടെ യഥാര്‍ഥ മകനാണ് വിടപറഞ്ഞിരിക്കുന്നതെന്ന് രജിനികാന്ത് കുറിച്ചു.
21 വര്‍ഷം ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്ന രത്തന്‍ ടാറ്റ ബുധനാഴ്ചയാണ് വിടപറഞ്ഞത്. ടാറ്റ ഗ്രൂപ്പിനെ ഇന്നുകാണുന്ന ആഗോള കമ്പനിയാക്കി പടുത്തുയര്‍ത്തി.ജെ.ആര്‍.ഡി. ടാറ്റയുടെ ദത്തുപുത്രന്‍ നവല്‍ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബര്‍ 28-നാണ് രത്തന്റെ ജനനം. രത്‌നം എന്നാണ് ആ പേരിന്റെ അര്‍ഥം. മുംബൈയിലെ കാംപിയന്‍, കത്തീഡ്രല്‍ ആന്‍ഡ് ജോണ്‍ കോനന്‍ സ്‌കൂളുകളില്‍ പഠനം. ന്യൂയോര്‍ക്കിലെ ഇത്താക്കയിലുള്ള കോര്‍ണല്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദം. ഇന്ത്യയില്‍ മടങ്ങിയെത്തി 1962-ല്‍ ടാറ്റ മോട്ടോഴ്സിന്റെ പഴയരൂപമായ ടെല്‍കോയില്‍ ട്രെയിനിയായി.
1991-ല്‍ ജെ.ആര്‍.ഡി. ടാറ്റയില്‍നിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍സ്ഥാനം ഏറ്റെടുത്തു. 2012 വരെ 21 വര്‍ഷം ഈ സ്ഥാനത്ത് തുടര്‍ന്നു. ടാറ്റ സണ്‍സില്‍ ചെയര്‍മാന്‍ എമരിറ്റസായ അദ്ദേഹം 2016-ല്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെത്തുടര്‍ന്ന് ഇടക്കാല ചെയര്‍മാനായി വീണ്ടുമെത്തി. 2017-ല്‍ എന്‍. ചന്ദ്രശേഖരനെ ചെയര്‍മാനാക്കുന്നതുവരെ ആ സ്ഥാനത്തുതുടര്‍ന്നു.